ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ താരങ്ങളെ മല്‍സരരംഗത്തിറക്കാനൊരുങ്ങി ബിജെപി

bjp-loksabha-t
SHARE

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ താരങ്ങളെ മല്‍സരരംഗത്തിറക്കി അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങി ബിജെപി. അക്ഷയ് കുമാര്‍ അടക്കമുള്ള ബോളിവുഡ് അഭിനേതാക്കള്‍, കായിക താരങ്ങള്‍, യുവ വ്യവസായികള്‍ എന്നിവരെ മല്‍സരരംഗത്തിറക്കാനുള്ള നീക്കങ്ങളാണ് സജീവമായിട്ടുള്ളത്. 2014 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ബിജെപി നേതൃത്വത്തിന്‍റെ ലക്ഷ്യം.

അധികാരത്തുടര്‍ച്ച തേടി നരേന്ദ്ര മോദി വീണ്ടുമിറങ്ങുമ്പോള്‍ ആരെല്ലാം കൂടെയുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്കായുള്ള സജീവ ചര്‍ച്ചകള്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നവര്‍ മല്‍സരംഗത്തുണ്ടായെക്കുമെന്നാണ് ഒരു ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ മല്‍സരിച്ചേക്കുമെന്ന് പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പേരുകളാണ് ഇവയെന്നും കൂടുതല്‍ പ്രമുഖരെ ഇത്തരത്തില്‍ കണ്ടെത്താനാവുമോയെന്ന് പരിശോധിക്കുകയാണെന്നും നേതാവ് പറയുന്നു. 

അഭിനേതാക്കള്‍ക്കു പുറമേ കായിക താരങ്ങള്‍, യുവ വ്യവസായികള്‍, പത്മാ പുരസ്ക്കാര ജേതാക്കള്‍ എന്നിവരെയും മല്‍സരരംഗത്തിറക്കുന്ന കാര്യം ബിജെപി നേതൃത്വത്തിന്‍റെ പരിഗണനയിലാണ്. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മേഖലകളില്‍ ഇവരെ മല്‍സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാകുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 

MORE IN INDIA
SHOW MORE