വ്യാജൻമാരെ തുരത്തി, മോദിക്കടക്കം നഷ്ടമായത് ലക്ഷകണക്കിന് ഫോളോവേഴ്സിനെ

twitter
SHARE

വ്യാജ അക്കൗണ്ടുകളെ കണ്ടെത്താനുള്ള ട്വിറ്ററിന്റെ നടപടിയില്‍ പ്രധാനമന്ത്രിക്കടക്കം നഷ്ടമായത് ലക്ഷകണക്കിന് ഫോളോവേഴ്സിനെ. പ്രധാനമന്ത്രിക്ക് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖരെ പിന്തുടര്‍ന്ന ലക്ഷകണക്കിന് വ്യാജ അക്കൗണ്ടുകളാണ് നിര്‍ജീവമായത്. വ്യാജന്‍മാര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്. 

ഒന്നുറങ്ങിയെഴുന്നേറ്റ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ ഞെട്ടി. നരേന്ദ്രമോദിയെന്ന ട്വിറ്റര്‍ അക്കൗണ്ടിലെ അനുയയായികളുടെ എണ്ണത്തില്‍ 3 ലക്ഷത്തിന്റെ കുറവ്.  പിഎംഒ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിലുമുണ്ടായി ഒരു ലക്ഷത്തിലധികം പേരുടെ കൊഴിഞ്ഞുപോക്ക്. രണ്ടുകോടി അറുപത്തിയാറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നത് രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷമായി കുറഞ്ഞു.‌ വ്യാജന്‍മാരെ തുരത്താനുള്ള ട്വിറ്ററിന്റെ തീരുമാനത്തില്‍ ഒഴുവാക്കപ്പെട്ടതാണ് ഇത്രയധികം അക്കൗണ്ടുകള്‍. 

പ്രധാനമന്ത്രിയില്‍ തീരുന്നില്ല കാര്യങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമുണ്ടായത് പതിനെഴായിരം പേരുടെ നഷ്ടം. ബിഗ് ബി അമിതാഭ് ബച്ചനെ പിന്തുടര്‍ന്ന നാല് ലക്ഷം പേരെ കാണാനില്ല. ദീപിക പദുക്കോണ്‍, സച്ചിന്‍ തെഡുല്‍ക്കര്‍, വിരാട് കോഹ്ലി അങ്ങനെ പോകുന്നു അനുയായികളെ നഷ്ടമായവരുടെ കണക്ക്. വ്യാജന്‍മാരെ മാത്രമല്ല ട്വിറ്റര്‍ നോട്ടമിട്ടിരിക്കുന്നത്. പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരും, അശ്ലീല പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നവരുമെല്ലാം ട്വിറ്ററിന്റെ നോട്ടപ്പുള്ളികളാണ്. 

MORE IN INDIA
SHOW MORE