രാസവസ്തു നിര്‍മ്മാണ ഫാക്ടറികള്‍, പഠനം വേണമെന്ന് നിത്യാനന്ദ ജയരാമൻ

tamilnadu-factory
SHARE

തമിഴ്നാട്ടിലെ അടച്ചുപൂട്ടിയ നൂറുകണക്കിന് രാസവസ്തു നിര്‍മ്മാണ ഫാക്ടറികള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ അനിവാര്യമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍. ഫാക്ടറികളുടെ സമീപ ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ മരണത്തോട് മല്ലടിക്കുന്നത് സര്‍ക്കാര്‍ ഇനിയെങ്കിലും കാണണം. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നില്ലെന്നും നിത്യാനന്ദ ജയരാമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

തമിഴ്നാട്ടിലെ ഏതെങ്കിലും ഒരിടത്ത് നിന്ന് കേള്‍ക്കുന്ന ദുരിതകഥയല്ല ഇത്. അടച്ചുപൂട്ടിയ രാസവസ്തു നിര്‍മ്മാണ ഫാക്ടറികള്‍ നൂറുകണക്കിന് ഗ്രാമങ്ങളിലാണ് ഇരുട്ട് പരത്തുന്നത്.

രാജ്യത്ത് ശക്തമായ നിയമ സംവിധാനങ്ങളുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കിക്കൊണ്ട് അത് നടപ്പാക്കുന്നതിലാണ് സര്‍ക്കാരുകള്‍ പരാജയപ്പെടുന്നത്. വ്യവസായശാലകളുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്നതില്‍ കേരളം കൂടുതല്‍ ജാഗ്രത കാണിക്കാറുണ്ടെന്നും നിത്യാനന്ദജയരാമന്‍ കൂട്ടിച്ചേര്‍ത്തു.

MORE IN INDIA
SHOW MORE