പീഡനപർവ്വം താണ്ടി ഈ പെൺകുട്ടി; കരളലിയിക്കും ഈ ജീവിതകഥ

representational-rape
SHARE

സ്ത്രീയെന്നാൽ ശരീരം മാത്രമമല്ലെന്ന് പലപ്പോഴും സ്ത്രീകൾക്ക് വിളിച്ചു പറയേണ്ടി വരുന്നു. തെരുവിൽ കിടന്നുറങ്ങി ജീവിതത്തോട് പടവെട്ടി ചെറുത്തു നിൽക്കുന്ന നിരവധി സ്ത്രീകളെ നമുക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ്  'ഹ്യുമന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്സ്സ്ബുക്ക് പേജ്. പന്ത്രണ്ടാമത്തെ വയസിൽ അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് വീട്ടിൽ നിന്ന് ഓടിപോരേണ്ടി വന്ന ലത ആ കൂട്ടത്തിൽ ഒരാളാണ്. മൂന്നു വർഷത്തെ കൊടിയ പീഡനപരമ്പര. അച്ഛന്റെ വാത്സല്യം അനുഭവിക്കാൻ സാധിക്കാത്ത പെൺജൻമം. സ്വന്തം അച്ഛനാൽ തുടരെ തുടരെ  ക്രുരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ പതിനഞ്ചാമത്തെ വയസിൽ അവൾ ആ വീട്ടിൽ നിന്ന് ഓടിപ്പോന്നു. ഒരു വേദനയിൽ നിന്ന് കൊടിയ വേദനയിലേക്കായിരുന്നു അവളുടെ പാലായനം. അഭയം നൽകാമെന്ന് പറഞ്ഞ് അടുത്തു കൂടിയവർക്കും വേണ്ടതും അവളുടെ ശരീരമായിരുന്നു. 

ലത ജനിച്ചത് നാഗ്പൂരിലായിരുന്നു. അച്ഛൻ, അമ്മ, രണ്ട് അനുജൻമാർ. പന്ത്രണ്ട് വയസ് ഉളളപ്പോൾ അച്ഛൻ കുടിച്ചെത്തി ബലാത്സംഗം ചെയ്തു. ആദ്യമായാണ് അച്ഛൻ അങ്ങനെ. എന്റെ കുഞ്ഞ് മനസ് വേദനിച്ചു. എനിക്ക് ആരും അഭയമില്ലായിരുന്നു. അമ്മയോട് ഞാൻ കണ്ണീരോടെ ആ കൊടുംക്രുരതയെ കുറിച്ച് പറഞ്ഞു. ഞെട്ടിപ്പിക്കുന്നതായിരുന്നു മറുപടി. നീയാരോടും പറയണ്ട. സഹിക്കാനായിരുന്നു മറുപടി. അങ്ങനെ ആ പീഡനം സഹിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.  പതിനഞ്ചാം വയസിൽ അവർ എന്റെ കല്യാണം ഉറപ്പിച്ചു. അതോടെ ഞാൻ വീട്ടിൽ നിന്ന് ഓടിപ്പോരാൻ തീരുമാനിച്ചു. 

എന്റെ അടുത്ത സുഹൃത്ത് ഭാരതി എനിക്ക് അഭയം തരാൻ മുന്നോട്ടു വന്നു. അവളുടെ ആന്റിക്കൊപ്പം അഭയം ഒരുക്കാമെന്നു പറഞ്ഞു. അവിടെയും ഞാൻ വഞ്ചിക്കപ്പെട്ടു. ഒരു ദിവസം ഭാരതിയാണ് പറഞ്ഞത് അവളുടെ ഭര്‍ത്താവ് എനിക്കായി ഒരു ഹോട്ടലില്‍ ജോലി കണ്ടുപിടിച്ചിട്ടുണ്ടെന്ന്. അവരെന്നെ അവിടെ കൊണ്ടുപോയി. പക്ഷെ, അത് ചതിയായിരുന്നു. അവരെന്നെ ആ രാത്രി വിറ്റുകളഞ്ഞു. അയാളെന്നെ ഒരു ചെറിയ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു.  എനിക്ക് ഈ തൊഴിൽ ചെയ്യാൻ ഇഷ്ടമല്ലെന്ന് ഞാൻ ഭാരതിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഫലമുണ്ടായില്ല. ഭീഷണിക്കു മുമ്പിൽ വഴങ്ങേണ്ടി വന്നു. അനുസരിച്ചില്ലെങ്കില്‍ എന്‍റെ അനിയന്‍മാരെ ഉപദ്രവിക്കുമെന്ന് പറഞ്ഞു. അവരെ രക്ഷിക്കാനായി എനിക്ക് അനുസരിക്കേണ്ടി വന്നു. പക്ഷെ, ദൈവാനുഗ്രഹം കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ അവിടെയൊരു പോലീസ് റെയ്ഡുണ്ടായി. പോലീസ് ഓഫീസര്‍മാര്‍ എന്നെയൊരു അഭയകേന്ദ്രത്തിലാക്കി. പിന്നെ, ഞാന്‍ 'സേവ് ദ ചില്‍ഡ്രനി'ലെത്തി. 

ലത ഇന്നൊരു എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ്. പക്ഷെ, പഠിക്കാനാവശ്യമായ ഫണ്ടില്ലെന്നും എന്നെപ്പോലെ ഒരുപാട് പേരുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞുളള അവളുടെ ഫെയ്സ്ബുക്ക്   പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ലതയുടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നിറയുകയാണ്. ലോകം അത്ര ചീത്തയല്ലെന്ന് അവൾ മനസിലാക്കിയിരിക്കുന്നു. വളരെ കുറച്ചുപേര്‍ ക്രൂരന്മാരായിട്ടുണ്ടാകാം. പക്ഷെ, അധികവും നല്ല മനുഷ്യരാണ്. ഇപ്പോള്‍ ഞാന്‍ എഞ്ചിനീയറാവാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ലത പറയുന്നു. എന്നെ പോലെയുളള നൂറ് കൂട്ടികൾക്ക് വേണ്ടി കൂടിയാണ് ഞാൻ സംസാരിക്കുന്നത്. ലത പറയുന്നു. 

MORE IN INDIA
SHOW MORE