എഫ്ബി ലൈവില്‍ യുവാവിന്‍റെ ആത്മഹത്യ; 2,750 പേര്‍ കണ്ടു: ആരും പൊലീസിനെ വിളിച്ചില്ല

munna-suicide
SHARE

തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലും സൈനികനാകാൻ കഴിയാത്തതിന്റെ നിരാശയിൽ യുവാവ് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശിയായ മുന്ന കുമാർ (24) ആണ് ഫെയ്സ്ബുക്കിലൂടെ ലൈവായി ആത്മഹത്യ ചെയ്തത്. തുടർച്ചയായ അഞ്ചാംവട്ടവും പ്രവേശനപ്പരീക്ഷ തോറ്റതിൽ മുന്ന നിരാശനായിരുന്നു.

ബുധനാഴ്ച രാവിലെയാണ് മുന്ന ഫെയ്സ്ബുക്ക് ലൈവിലൂടെ നിരാശ പങ്കുവെച്ചത്.  ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോക്ക് 2750 കാഴ്ചക്കാരുമുണ്ടായിരുന്നു. കുടുംബത്തെയോ പൊലീസിനെയോ വിവരമറിയിക്കാതെ എല്ലാവരും വിഡിയോ കണ്ടുതീർത്തു.

‘ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു മുന്ന. ഇന്ത്യൻ സൈന്യത്തിൽ ചേരണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. ഞങ്ങളൊരുമിച്ച് അത്താഴം കഴിച്ചതാണ്. അപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. കുടുംബത്തിലെ ആരും അവനിങ്ങനെ ചെയ്തുകളയുമെന്ന ്കരുതിയിരുന്നില്ല..’, മുന്നയുടെ സഹോദരൻ പറഞ്ഞു. 

സൈന്യത്തിൽ ചേരാൻ കഴിയാത്തതിൽ നിരാശനായ മകനായി അച്ഛൻ വീടിനടുത്ത് പലചരക്കുകട ഒരുക്കി നൽകിയിരുന്നു. കടയിലെ മേൽനോട്ടവും തിരക്കുമൊക്കെയായി മകന്റെ നിരാശ മാറുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.