രക്ഷിക്കൂവെന്ന് അലറി അവർ; സെൽഫി എടുത്ത് യുവാവ്; പൊലിഞ്ഞത് 3 ജീവൻ

selfie-death
SHARE


യുവാവിന്റെ സെൽഫി ഭ്രമം മൂലം വഴിയരികിൽ നഷ്ടമായത് മൂന്ന് ജീവനുകളാണ്. ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കുകളോടെ നിലവിളിക്കുന്നവരെ വകവയ്ക്കാതെ അവർക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയായിരുന്നു യുവാവ്. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. 

രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. മൂന്നുപേർ സഞ്ചരിക്കുന്ന ബൈക്കില്‍ സൈക്കിൾ ഇടിച്ചതാണ് അപകടകാരണം. ചോരയിൽ കുളിച്ചു കിടക്കുന്നവരെ ശ്രദ്ധിക്കാതെ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു യുവാവ്. ഇയാളെ കൂടാതെ വെറെയും ചിലർ അവിടെ സംഭവം നോക്കി നിൽക്കുന്നുണ്ടായിരുന്നു. കൃത്യസമയത്ത് ആരെങ്കിലും ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുത്താനാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഇത്തരത്തിൽ സെല്‍ഫി ഭ്രമം മൂലം പൊലിയുന്നത് നിരവധി ജീവനകളാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.  സെൽഫി എടുക്കുന്നതിനിടെ അപകടം ഉണ്ടാകുന്നതും സാധാരണമായിരിക്കുകയാണ് ഇപ്പോൾ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.