അവസാനം ശ്രീധർ ചില്ലാൽ നഖം മുറിക്കുന്നു; 66 വർഷങ്ങൾക്ക് ശേഷം

sridhar-nail
SHARE

ഒരാൾ നഖം മുറിക്കാൻ തീരുമാനിക്കുന്നത് അത്ര കൗതുകം നിറഞ്ഞ കാര്യമല്ല. പക്ഷേ ശ്രീധർ ചില്ലാൽ ആ തീരുമാനമെടുക്കുമ്പോൾ അത് ചരിത്രമാകും. കാരണം 66 വർഷങ്ങളായി ചില്ലാൽ തന്റെ നഖം മുറിച്ചിട്ട്. ഇന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖം ശ്രീധറിന്റേതാണ്. അതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. 1952–ൽ ആണ് ശ്രീധർ ഇതിന് മുമ്പ് നഖം മുറിച്ചത്. അവസാനം തന്റെ 82–ാം വയസിൽ വീണ്ടും നഖം വെട്ടാൻ തീരുമാനിച്ചിരിക്കുകയാണ്.

ശ്രീധറിന്റെ നഖത്തിന്റെ ആകെ നീളം 909.6 സെന്‍റീമീറ്ററാണ്. തള്ളവിരലിലെ നഖത്തിനാണ് കൂടുതൽ നീളം. 197.8 സെന്റീമീറ്റർ. ലോകത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും നീളം കൂടിയ നഖം സൂക്ഷിച്ചതിന് 2016 ലാണ് ഇദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് ലഭിക്കുന്നത്. ചില്ലാലിന്റെ നഖം വെട്ടിയതിന് ശേഷം അമേരിക്കയിലെ പ്രശസ്തമായ ബിലീവ് ഇറ്റ് ഓർ നോട്ട് എന്ന മ്യൂസിയത്തിൽ പ്രദർശനത്തിന് വക്കും. മ്യൂസിയത്തിന്‍റെ നേതൃത്വത്തിലാണ് 'നഖം വെട്ടൽ ചടങ്ങ്' സംഘടിപ്പിക്കുക.

MORE IN INDIA
SHOW MORE