അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍; അധികൃതരുടെ ക്രൂരത; കണ്ണീര്‍ വിഡിയോ

mother-body-bike
SHARE

അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടി വച്ച് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്ന മകന്റെ ദൃശ്യങ്ങള്‍ കണ്ണുനിറയിക്കുന്നു. ഭോപ്പാലില്‍ നിന്നാണ് ഇൗ കാഴ്ച. പാമ്പ് കടിയേറ്റാണ് മധ്യപ്രദേശ് സ്വദേശിനിയായ കുന്‍വാര്‍ ഭായി മരിച്ചത്.

ആശുപത്രിയില്‍ എത്തിക്കുമ്പോ‍ഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മയുടെ മരണത്തില്‍ പകച്ച് നിന്ന മകനോട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. 

എന്നാല്‍ ഇതിനുള്ള സൗകര്യം ജില്ലാ ആശുപത്രിയിലേ ലഭ്യമാകൂ.ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് മകന്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ചത്.

ഇൗ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. വാര്‍ത്ത വിവാദമായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

MORE IN INDIA
SHOW MORE