മാര്‍ക്കറ്റില്‍ നിന്ന് ചൈനയെ പുറത്താക്കാന്‍ പുതിയ പദ്ധതികളുമായി കര്‍ണാടക

chinese-product
SHARE

മാര്‍ക്കറ്റില്‍ നിന്ന് ചൈനയെ പുറത്താക്കാന്‍ പുതിയ പദ്ധതികളുമായി കര്‍ണാടക സര്‍ക്കാര്‍. ചൈനീസ് ഉല്‍പന്ന്ങ്ങളും അസംസ്കൃത വസ്തുക്കള്‍ക്കളും ഒഴിവാക്കി ഇവ തദ്ദേശീയമായി നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പതിനാലായിരം കോടി ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. വാണിജ്യ നേട്ടങ്ങള്‍ക്കൊപ്പം എട്ട് ലക്ഷം തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. 

ഇലക്ട്രോണിക് ഉല്പനങ്ങളുടെ വ്യാപാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബെംഗളൂരു നഗരത്തില്‍ , ഏറെയും വിറ്റഴിക്കപ്പെടുന്നത് ചൈനയില്‍ നിന്നും ഇറക്കുമതിചെയ്യുന്ന വസ്തുക്കളാണ്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലേയ്ക്ക് എത്തുന്ന അസംസ്കൃത വസ്തുക്കളില്‍ ഏറെയും ചൈനയില്‍ നിന്ന് തന്നെ. എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങളെ പുറത്താക്കി കര്‍ണാടകയില്‍  തദ്ദേശീയ ഉല്പാദനം നടത്തുവാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഗ്രാമങ്ങളില്‍ നിര്‍മിച്ച് , താലൂക്ക് അടിസ്ഥാനത്തില്‍ അസംബ്ലിംഗ് നടത്തി, മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും വഴി ഉല്പന്നങ്ങള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം. സോളാര്‍ പാനലുകളും എല്‍ ഇ ഡി ലൈറ്റുകളുമാണ് ഇത്തരത്തില്‍ ആദ്യം നിര്‍മിക്കുക. മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ , കായിക ആവശ്യങ്ങള്ക്കായുള്ള സാമഗ്രികള്‍ , തുടങ്ങിയവയാണ് മറ്റ് മേഖലകള്‍. നിര്‍മാണത്തിനായുള്ള പരിശീലനം സര്‍ക്കാര്‍ സൗജന്യമായി നല്‍കും. ബജറ്റില്‍ അനുവദിച്ചിരിക്കുന്ന  14000 കോടി വിവിധ മേഖലകള്‍ക്കായി വീതിച്ച് നല്കും. വാണിജ്യരംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊപ്പം, കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കി ഗ്രാമങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം.

MORE IN INDIA
SHOW MORE