ഗുഹയില്‍ പൊലിഞ്ഞ ആ രക്തസാക്ഷി; ചിരിച്ച കുട്ടികള്‍: ഓര്‍മശില്‍പവുമായി ഒഡീഷ

sand-art-thai
SHARE

ഗുഹാമുഖത്ത് ചിരി പടരുന്നു,  പ്രകാശം പരക്കുന്നു. എല്ലാവരും പുറത്തെത്തിയെന്ന സന്തോഷവാർത്ത കേൾക്കുമ്പോൾ ആശ്വാസവും സന്തോഷവും സമം ചേർന്ന കണ്ണീർ പടരുന്നു.അപ്പോഴും രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ഇപ്പോഴും വേദനയായി അവശേഷിക്കുകയാണ്. ഒഡീഷയിലെ പുരി ബീച്ചിൽ തയ്യാറാക്കിയ മണൽശിൽപം അവർക്കുള്ള സമർപ്പണമാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയനായ സാന്‍ഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക് ആണ് ശിൽപം ഒരുക്കിയത്. 

കുട്ടികൾക്കായി സമർപ്പണം ചെയ്തിരിക്കുന്ന മണൽശിൽപത്തിൽ 'തായ് കുട്ടികളുടെ രക്ഷക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു' എന്ന് എഴുതിയിരിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഓക്സിജൻ കിട്ടാതെ മരിച്ച സമൻ കുനാൻ എന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥനാണ് രണ്ടാമത്തെ ‌മണൽശിൽപം സമർപ്പണം ചെയ്തിരിക്കുന്നത്. യഥാർഥ ഹീറോക്ക് ആദരാഞ്ജലികൾ എന്നും ഇതിൽ എഴുതിയിരിക്കുന്നു.

നാലടി ഉയരമുള്ള ശില്‍പം നിര്‍മിച്ചത് മൂന്നു മണിക്കൂർ കൊണ്ടാണ്. അ‍ഞ്ചു ടൺ മണലാണ് ശിൽപം നിർമിക്കാൻ ഉപയോഗിച്ചത്. ട്വിറ്റർ അക്കൗണ്ടിലൂടെ സുദർശൻ ശിൽപത്തിൻറെ ചിത്രങ്ങൾ ചെയർ ചെയ്തിട്ടുമുണ്ട്. 

MORE IN INDIA
SHOW MORE