ഇനിയില്ല 'ഹിന്ദു മീൽസ്'; സസ്യാഹാരികൾക്ക് പുതിയ വിഭവങ്ങളൊരുക്കി എമിറേറ്റ്സ്

hindu-meals-emirates
SHARE

എമിറേറ്റ്സ് എയർലൈൻസിലെ ഭക്ഷണമെനുവിൽ നിന്ന് 'ഹിന്ദു മീൽസ്' ഒഴിവാക്കി. വിമാനത്തിൽ നൽകിവരുന്ന സേവനങ്ങളെക്കുറിച്ച് യാത്രക്കാരിൽ നടത്തിയ സർവേകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് തീരുമാനം. 

വെജിറ്റേറിയൻ‌ വിഭാഗങ്ങളായിരുന്നു ഹിന്ദു മീൽസിൻറെ പ്രധാന ആകർഷണം. വെജിറ്റേറിയൻ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയായിരുന്നു ഇത്. സസ്യാഹാരപ്രിയർക്ക് വെജിറ്റേറിയൻ വിഭവങ്ങൾ മെനുവിൽ നിന്ന് തിരഞ്ഞെടുക്കാം. ജെയ്ൻ മീൽ, ഇന്ത്യൻ വെജിറ്റേറിയൻ മീൽ, കോഷർ മീൽ എന്നിവയാണ് സസ്യാഹാരികൾക്കുള്ള വിഭവങ്ങൾ. 

കഴിഞ്ഞ കുറെ നാളുകളായി ഹിന്ദു മീൽസിന് ആവശ്യക്കാർ കുറഞ്ഞതിനാലാണ് തീരുമാനമെന്ന് എയർലൈൻസ് അധികൃതർ പറയുന്നു. നിരവധി എയർലൈനുകളിൽ ഹിന്ദു മീൽസ് നിലവിലുണ്ട്. 

MORE IN INDIA
SHOW MORE