ബജറ്റ് വിവാദങ്ങൾക്കിടെ സിദ്ധരാമയ്യയുമായി കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച

sidharamaiah
SHARE

കര്‍ണാടകയില്‍ സഖ്യസർക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നതിനിടെ, വിവാദങ്ങൾക്കു ചൂടേറ്റി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച. ഒൻപതു കോൺഗ്രസ് എംഎൽഎമാരാണ് സിദ്ധരാമയ്യയെ കാണാന്‍ ബെൽത്തങ്ങാടിയിൽ എത്തിയത്. അതേസമയം സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബി.ജെ.പി പാളയത്തില്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് ദള്‍ സഖ്യസര്‍ക്കാരിന്റെ നിലനിൽപിൽ സംശയം പ്രകടിപ്പിച്ചും, കുമാരസ്വാമി പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനെയെതിര്‍തതുമുള്ള സിദ്ധരാമയ്യയുടെ പ്രതികരണത്തെത്തുടര്‍ന്നാണ് വിവാദങ്ങള്‍ ചൂടുപിടിച്ചത്. ്അനുബന്ധ ബജറ്റ് മതിയെന്നും, ഒറ്റകക്ഷി സര്‍ക്കാരാണെങ്കില്‍ മാത്രമാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടതെന്നുമായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.  ഇതിനെ പ്രതിരോധിച്ച് കുമാരസ്വാമി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ഇതിനിടയിലാണ് ബെല്‍ത്തങ്ങാടിയില്‍  ചികിത്സയിലുള്ള സിദ്ധരാമയ്യയെ ഒന്‍പത് എം എല്‍ എമാര്‍ സന്ദര്‍ശിച്ചത്. ഇത് ചില രഹസ്യനീക്കങ്ങള്‍ക്കായാണെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗേയും സിദ്ധരാമയ്യയെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നീക്കങ്ങള്‍ സജീവമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്. സർക്കാരിനെ സമ്മർദ്ദത്തിലാഴ്ത്തും വിധം പരസ്യ പ്രസ്താവനകൾ നടത്തരുതെന്നു പാർട്ടി എംഎൽഎമാർക്കും പ്രവർത്തകർക്കും മന്ത്രി ഡി.കെ.ശിവകുമാർ മുന്നറിയിപ്പ് നൽകി. അതേസമയംഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നതയില്ലെന്നും, സഖ്യസർക്കാർ അഞ്ചുവർഷം തികയ്ക്കുമെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. സിദ്ധരാമയ്യയെ വിമർശിക്കാനില്ലെന്നും എന്നാൽ കുമാരസ്വാമി സമ്പൂർണ ബജറ്റ് തന്നെ അവതരിപ്പിക്കുമെന്നുമായിരുന്നു ജെ.ഡി. എസ് ദേശീയഅധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുടെ പ്രതികരണം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.