മഴയില്‍ കുടുങ്ങിയ വൃദ്ധന് ലിഫ്റ്റ് കൊടുത്തു; യുവാവിന് കിട്ടിയ മുട്ടന്‍ പണി: കുറിപ്പ്

nithin-edited
SHARE

അപരിചിതർക്ക് ലിഫ്റ്റ് നൽകിയെന്നാരോപിച്ച് നവി മുംബൈ സ്വദേശിക്ക് ട്രാഫിക് പൊലീസ് പിഴശിക്ഷ വിധിച്ചു. കനത്ത മഴയെത്തുടർന്ന് ലിഫ്റ്റ് ചോദിച്ച വയോധികനും രണ്ട് ഐടി ഉദ്യോഗസ്ഥർക്കുമാണ് നിതിൻ നായർ ലിഫ്റ്റ് നൽകിയത്. 1,500 രൂപയാണ് പിഴയായി ഈടക്കേണ്ടിയിരുന്നത്. മാത്രമല്ല ലൈസൻസ് തിരികെ കിട്ടാൻ ഒരു ദിവസം മുഴുവൻ കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ടിയും വന്നു ഈ യുവാവിന്. മോട്ടോർവാഹന നിയമത്തിലെ സെഷൻ 66 പ്രകാരമാണ് യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. 

ഈ വകുപ്പ് പ്രകാരം സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് കുറ്റകരമാണ്. ഇതുപ്രകാരം അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ വേണമെങ്കിൽ പൊലീസിന് പിഴ അടിക്കാം. ഇതാണ് യുവാവിനെ കുടുക്കിയത്. എന്നാല്‍ ഇതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് നിതിൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. 

'ഇതെനിക്ക് സംഭവിച്ചതാണ്. വായിക്കുക ബോധവാന്മാരാകുക എന്ന തലക്കെട്ടോടെയാണ് നിതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിയമത്തിനെയോ, പൊലീസിനെയോ, ഒന്നും മോശമാക്കി കാണിക്കാനല്ല ഞാൻ ഈ പോസ്റ്റിടുന്നത്. കാർ ഉടമകൾക്ക് ഈ നിയമത്തെക്കുറിച്ച് അറിവ് നൽകാനാണ് എഴുതുന്നത്. പലരും ഈ നിയമത്തെക്കുറിച്ച് അഞ്ജരായിരിക്കും. കനത്ത മഴ മൂലം പൊതു വാഹനങ്ങളിലെ വർധിച്ച തിരക്കും സമയം വൈകലും കാരണം ലിഫ്റ്റ് ചോദിച്ച രണ്ട് മൂന്ന് പേരെ ഞാൻ കാറിൽ കയറ്റി. ഒരു വൃദ്ധനും മറ്റ് രണ്ട് പേരുമാണ് കാറിൽ കയറിയത്. എന്നാൽ ട്രാഫിക് പൊലീസ്  പിഴ വിധിക്കുകയും ഡ്രൈവിംഗ് ലൈസൻസ് പിടിച്ചുവാങ്ങുകയും ചെയ്തു. പിഴ അടച്ചതിന് ശേഷമേ ഇത് തിരികെ ലഭിക്കൂ എന്നും പറഞ്ഞ​ു. 

എന്താണ് കാര്യമെന്ന് മനസിലായില്ല. കുറച്ച് പേരെ സഹായിച്ചതിനാണ് ഞാൻ പിഴ അടയ്ക്കേണ്ടി വന്നത്'.  നിതിന്റെ പോസ്റ്റ് ഇങ്ങനെയാണ്. പിന്നീടാണ് നിയമത്തെക്കുറിച്ച് മനസിലാക്കുന്നതെന്നും ഇനി ലിഫ്റ്റ് കൊടുക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെയെന്നും നിതിൻ കുറിച്ചു. അതേസമയം ലിഫ്റ്റ് കൊടുക്കുന്നത് ഒരിക്കലും ശിക്ഷാർഹമാകുന്നില്ല.  മോട്ടോർവാഹന നിയമത്തിലെ സെഷൻ 66 പ്രകാരം വാണിജ്യാവശ്യത്തിനായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മാത്രമേ കുറ്റമാകുന്നുള്ളൂ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.