രാജ്യസുരക്ഷക്ക് ഭീഷണി; റോഹിൻഗ്യൻ അഭയാർഥികളെ മടക്കിയയക്കണം:വിഎച്ച്പി

rohighya-refugees-vhp
SHARE

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ‌ഉടന്‍ മ്യാന്‍മറിലേക്ക് മടക്കി അയയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. അയോധ്യക്കേസ് സുപ്രീംകോടതി അടുത്തമാസം പരിഗണിക്കാനിരിക്കുന്നതിനാല്‍ രാമക്ഷേത്ര നിര്‍മാണം അതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. 

‌റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ അവരെ സ്വന്തം നാടുകളിലേക്ക് തള്ളിവിടണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം. റോഹിന്‍ഗ്യകളുമായി ജനങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തരുത്.  അവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കരുത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. 

അയോധ്യക്കേസ് സുപ്രീംകോടതി ദിവസവും വാദംകേട്ട് ഉടന്‍ വിധി പറയുമെന്നാണ് പ്രതീക്ഷ. കോടതി വിധി വൈകുമെന്ന് തോന്നിയാല്‍ സന്യാസിമാരുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. 

MORE IN INDIA
SHOW MORE