മാങ്ങ പറിച്ചതിന് 12 വയസുകാരനെ വെടിവെച്ച് കൊന്നു

mango
SHARE

തോട്ടത്തിൽ കയറി മാങ്ങ പറിച്ചെന്നാരോപിച്ച് 12 വയസുകാരനെ തോട്ടമുടമ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം ബീഹാറിലെ ഖജാരിയയിലാണ് സംഭവം. മാമ്പഴത്തോട്ടത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി തോട്ടത്തിൽ കയറി മാങ്ങ പറിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു തോട്ടമുടമ അതുവഴി വന്നത്. രോഷാകുലനായ അയാൾ കുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ആ നിമിഷം തന്നെ കുട്ടി മരിച്ചു. തുടർന്ന്, പ്രതിയായ ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. 

പോസ്റ്റ് മോർട്ടത്തിനു ശേഷം  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. 

MORE IN INDIA
SHOW MORE