എംഎൽഎ പൊതുവേദിയിൽ പണംവാരിവിതറിയ സംഭവം ഗുജറാത്ത് കോൺഗ്രസിനെ വെട്ടിലാക്കുന്നു

alpesh-takkur-t
SHARE

എംഎൽഎ അൽപേശ് ഠാക്കൂർ പൊതുവേദിയിൽ പണംവാരിവിതറിയ സംഭവം ഗുജറാത്ത് കോൺഗ്രസിനെ വെട്ടിലാക്കുന്നു. എംഎൽഎയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം കനത്ത വിമർശനമാണ്. ഞായറാഴ്ച നടന്ന സംഗീതപരിപാടിയിലാണ് എംഎൽഎ രണ്ടുലക്ഷംരൂപയുടെ നോട്ടുകൾ വിതറിയത്. 

പിന്നോക്കഐക്യവേദി നേതാവായിരുന്ന അൽപേശ് ഠാക്കൂർ, കഴിഞ്ഞ ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസിൽചേർന്നത്. ഇപ്പോൾ, പാർട്ടിയെവെട്ടിലാക്കുന്ന വിവാദത്തിലാണ് എംഎൽഎ അകപ്പെട്ടിരിക്കുന്നത്. 

ഞായറാഴ്ച പഠാൻജില്ലയിൽ നടന്ന സംഗീതപരിപാടിക്കിടെ, നോട്ടുകൾ വാരിവിതറുന്ന എംഎൽഎയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. അൽപേശിനൊപ്പം അനുയായികളും നോട്ട് വിതറുന്നത്കാണാം. ഇതോടെയാണ് ആരോപണങ്ങൾ കനത്തത്. അൽപേശിൻറെ നടപടിയിൽ കോൺഗ്രസ് മറുപടിപറയണമെന്ന് ബിജെപിനേതാക്കൾ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും അൽപേശിനെതിരെ ചർച്ചകൊഴുക്കുകയാണ്. 

നരേന്ദ്രമോദിയുടെ ഭക്ഷണം ഇറക്കുമതിചെയ്ത കൂണാണെന്നും ഇതിനായി ഒരുനേരം ചെലവിടുന്നത് നാൽപതിനായിരംരൂപയാണെന്നും ആരോപിക്കുന്ന അൽപേശിൻറെ ആത്മാർഥതെയാണ് പലരും ചോദ്യംചെയ്യുന്നത്. കറൻസി അലങ്കാരത്തിനായി ഉപയോഗിക്കരുതെന്ന ആർബിഐ ചട്ടപ്രകാരം കേസെടുക്കേണ്ടതാണെന്നും ആവശ്യം ഉയരുന്നു. എന്നാൽ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽനിർമാണത്തിനാണ് പരിപാടി സംഘടിപ്പിച്ചെന്നും, അതിനാലാണ് താൻ പണംവിതറിയതെന്നുമുളള വാദമുയരർത്തിയാണ് വിമർശനങ്ങളെ അൽപേശ് പ്രതിരോധിക്കുന്നത്. 

MORE IN INDIA
SHOW MORE