യൂറോപ്യൻ യുണിയൻ ചലച്ചിത്രമേളയ്ക്ക് ഡൽഹിയിൽ തുടക്കമായി

film-fest-t
SHARE

പാശ്ചാത്യ ചലച്ചിത്ര മേഖലയിലെ മികച്ച ചിത്രങ്ങളെ ഉൾപ്പെടുത്തി യൂറോപ്യൻ യുണിയൻ ചലച്ചിത്രമേളയ്ക്ക് ഡൽഹിയിൽ തുടക്കമായി. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. തൃശൂര‍ടക്കമുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിൽ ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെയാണ് മേള.

സ്ലോവാക്യയിൽ നിന്നുള്ള ലിറ്റിൽ ഹാർബറായിരുന്നു ഉദ്ഘാടന ചിത്രം. ചെറുപ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ജാർഖ എന്ന പെൺക്കുട്ടിയുടെ കഥ അതിന്റെ ആവിഷ്കരണംകൊണ്ട് ശ്രദ്ധേയമാകുന്നു. 

ലോക ചലച്ചിത്ര രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ മലയാളമുൾപ്പടെയുള്ള രാജ്യത്തെ ചലച്ചിത്ര മേഖലയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് ചലച്ചിത്ര നിരൂപകരുടെ  നിരീക്ഷണം. മൂന്ന് മാസം നീണ്ട് നിൽക്കുന്ന മേളയിൽ 24 ചലച്ചിത്രങ്ങളാകും പ്രദർശനത്തിനെത്തുക.

MORE IN INDIA
SHOW MORE