ഷുജാത്ത് ബുഖാരിയെ കൊലപ്പെടുത്തിയ നാലുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

journalist-death-t
SHARE

ജമ്മുകശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ കൊലപ്പെടുത്തിയ നാലുപേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൊലപാതകത്തിന് പിന്നില്‍ ലഷ്ക്കര്‍ ഭീകരരാണെന്നാണ് സൂചന. അതിനിടെ ശ്രീനഗറില്‍ പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായി. കശ്മീരിലെ സുരക്ഷാ വിന്യാസം പുന:പരിശോധിക്കണമെന്ന് ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത ആവശ്യപ്പെട്ടു.

കശ്മീര്‍ താഴ്്വരയില്‍ അശാന്തി തുടരുന്നതിനിടെയാണ് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി റൈസിങ് കശ്മീര്‍ ദിനപത്രത്തിന്‍റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം നടന്നത്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ ആക്രമണം നടത്തി രക്ഷപ്പെട്ട ലഷ്ക്കര്‍ ഭീകരന്‍ മുഹമ്മദ് നവീദ് ജാട്ടാണ് കൊലപാതകത്തിന്‍റെ സൂത്രധാരനെന്നാണ് പൊലീസിന്‍റെ നിഗമനം. ബൈക്കിലെത്തിയ നാലംഗ സംഘത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട അന്വേഷണ സംഘം പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി.

പാക് രഹസ്യന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പങ്കും സംശയിക്കുന്നുണ്ട്. ഷുജാത്ത് ബുഖാരിയുടെ ശവസംസ്കാരചടങ്ങില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ഇതിനിടെ, ശ്രീനഗറില്‍ പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. പിന്നില്‍ ലഷ്ക്കര്‍ ഭീകരരാണെന്നാണ് സൂചന. ആക്രണത്തില്‍ രണ്ടു പൊലീസുകാര്‍ക്കും പത്തിലധികം നാട്ടുകാര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

MORE IN INDIA
SHOW MORE