കണ്ണന്താനത്തിന് അതൃപ്തി; കലക്ടര്‍ ‘ബ്രോ’യെ ഒഴിവാക്കി

prasanth-alphons
SHARE

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് കോഴിക്കോട് മുന്‍ ജില്ലാ കളക്ടറായിരുന്ന എന്‍. പ്രശാന്തിനെ ഒഴിവാക്കി. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്തിനെ ഒഴിവാക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ് കലക്ടര്‍ ബ്രോ എന്ന് ജനങ്ങള്‍ വിളിക്കുന്ന പ്രശാന്ത്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്നു ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബര്‍ 27നായിരുന്നു കണ്ണന്താനത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.