കണ്ണില്ലാത്ത ക്രൂരത: റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ ടാര്‍ ചെയ്തു

agra-dog
SHARE

ആര്‍ക്കും ഒരു ശല്യവുമാകാതെ റോഡിന്റെ അരികുപറ്റി കിടന്നപ്പോള്‍ ആ നായ അറിഞ്ഞിരുന്നില്ല ഈ മനുഷ്യന്‍ ഇത്രയ്ക്ക് ക്രൂരനായിരിക്കുമെന്ന്. റോഡുപണി നടക്കുന്നതിന് സമീപം ഉറങ്ങിക്കിടന്ന നായയുടെ പുറംവഴി തിളച്ച ടാര്‍ ഒഴിച്ച് തൊഴിലാളികള്‍ റോഡ് ടാര്‍ ചെയ്തു. ആഗ്രയിലെ ഫത്തേബാദ് റോഡില്‍ ബുധനാഴ്ച രാവിലെയാണ് മിണ്ടാപ്രാണിയോട് ഇൗ കൊടുംക്രൂരത. നായയെ മണ്ണിട്ട് മൂടി  റോഡ് നിര്‍മാണം പുരോഗമിക്കുന്നത് കണ്ട് നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

നാട്ടുകാര്‍ ഇടപെടുമ്പോഴേക്കും നായയുടെ ശരീരം പകുതിയോളം മൂടിയ നിലയിലായിരുന്നു. തിളച്ച ടാര്‍ റോഡില്‍ ഒഴിക്കുന്നതുവരെ അതിന് ജീവന്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിളച്ച ടാര്‍ ശരീരത്തില്‍ ഒഴിച്ചപ്പോള്‍ വേദനകൊണ്ട് കുറച്ചുചാടാന്‍ ശ്രമിച്ചെങ്കിലും അനങ്ങാന്‍ പോലും കഴിയാത്തവിധം ടാര്‍ ഉറച്ചുപോയിരുന്നു.  ഒടുവില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയതോടെ നായയുടെ ശവശരീരം സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തു. നാട്ടുകാര്‍  പൊലീസില്‍  പരാതി നല്‍കി. 

സംഭവം വിവാദമായതിന് പിന്നാലെ നിര്‍മ്മാണ കമ്പനിയ്ക്ക് പി.ഡബ്ല്യു.ഡി അധികൃതര്‍  നോട്ടീസ് അയച്ചിട്ടുണ്ട്. ആക്ടിവിസ്റ്റായ ഗോവിന്ദ പരഷറാണ് പി.ഡബ്ല്യു.ഡിയ്ക്ക് പരാതി നല്‍കിയത്. അതേസമയം രാത്രിയിലാണ് റോഡുപണി നടന്നതെന്നും  ഇരുട്ടായതിനല്‍ നായ  റോഡില്‍ കിടക്കുന്നത് കണ്ടില്ലെന്നുമാണ് തൊഴിലാളികളുടെ വാദം

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.