രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ബി.ജെ.പി വിരുദ്ധകക്ഷികളുടെ സംഗമവേദിയാകും

rahul-sonia-t
SHARE

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്ന് ബി.ജെ.പി വിരുദ്ധകക്ഷികളുെട സംഗമവേദിയാകും. ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനമേറ്റ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇഫ്താറില്‍ പങ്കെടുക്കും. പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു

ഡല്‍ഹിയിലെ താജ് പാലസിലാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നവര്‍ക്ക് പുറമെ അടുത്തിടെ എന്‍.ഡി.എ വിട്ട തെലുഗുദേശം പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്‍.ചന്ദ്രബാബുനായിഡുവും വിരുന്നില്‍ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധമുന്നണി രൂപീകരിക്കുന്നതിനുളള പ്രാഥമികചര്‍ച്ചയും ഇഫ്താറിന്‍റെ ഭാഗമായി ഉണ്ടാകും. 

നാഗ്പുരിലെ പ്രസംഗത്തിന് ശേഷം മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന ചടങ്ങിന് രാഷ്ട്രീയമാനങ്ങളേറെയാണ്. പ്രണബിനെ ഇഫ്താറിലേക്ക് ക്ഷണിച്ചില്ലെന്ന വാര്‍ത്തകളെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ നിഷേധിച്ചിരുന്നു. 2015ലാണ് കോണ്‍ഗ്രസ് അവസാനമായി ഇഫ്താര്‍ സംഘടിപ്പിച്ചത്. പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് പുറമെ വിവിധ മത സാമുദായിക നേതാക്കളെയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.