'എന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച സ്ത്രീകൾ ആൺകുട്ടികളെ പ്രസവിച്ചു'; വിചിത്രവാദം

sambhaji-bhide
SHARE

തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് കുട്ടികളില്ലാത്ത ദമ്പതികൾക്ക് മക്കൾ ഉണ്ടായതായി ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. മാങ്ങകള്‍ക്ക് വലിയ ശക്തിയുണ്ട്. അവ പോഷകസമൃദ്ധവും ഊർജ്ജദായകവുമാണ്. തന്റെ തോട്ടത്തിലെ  മാങ്ങകൾ കഴിച്ച സ്ത്രീകൾ ആൺകുട്ടികളെ പ്രസവിച്ചതായും സംഭാജി ഭിഡെ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം നാസികിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് ഭിഡെയുടെ വിവാദമായ പ്രസംഗം. 

രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും ഭിഡെ വിമര്‍ശിച്ചു.ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. നേരത്തെ ആര്‍എസ്എസില്‍ സജീവമായിരുന്ന ഭിഡെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരോട് വലിയ അടുപ്പമുള്ളയാളാണ്. ഭീമ കൊറിഗാവ് കലാപത്തിന് പിന്നിലെ മുഖ്യ ആസൂത്രകരില്‍ ഒരാളെന്ന് ആരോപിക്കപ്പെടുന്നയാളുമായ സംഭാജി ഭിഡെയെ അറസ്റ്റ് ചെയ്യണമെന്ന ദലിത് സംഘടനകളുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. മറ്റൊരു പ്രതിയും ബിജെപി കൗണ്‍സിലറുമായിരുന്ന മിലിന്ദ് ഏക്‌ബൊതെയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.