മോദിയുടെ ജീവിതം വെള്ളിത്തിരയ‍ിൽ, വെല്ലുവിളിയായിരിക്കുമെന്ന് തിരശ്ശീലയിലെ മോദി

modi-rawat
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുട ജീവിതം സിനിമയാകുന്നു. ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ ആണ് മോദിയായി അഭിനയിക്കുന്നത്. റാവല്‍ തന്നെയാണ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വാർത്ത പുറത്തുവിട്ടതും. മോദിയുടെ ജീവിതം സിനിമയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ വർഷം തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൻറെ തിരക്കഥ ഉടൻ പൂർത്തിയാകുമെന്നും സെംപ്റ്റംബറിലോ ഒക്ടോബറിലോ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും റാവൽ പറഞ്ഞു. 

രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സജ്ജുവിൽ‌ സുനിൽ ദത്തായി വേഷമിടുന്നതും പരേഷ് റാവൽ ആണ്. മുന്‍പ് സർദാർ വല്ലഭായ് പട്ടേലിൻറെ ജീവിതം 'സർദാർ എന്ന പേരിൽ സിനിമയായപ്പോൾ പട്ടേലായി വേഷമിട്ടതും പരേഷ് റാവൽ ആണ്. 

MORE IN INDIA
SHOW MORE