വാട്സാപ്പിനെ തകർക്കുക ലക്ഷ്യം; മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്

baba-app-edited
SHARE

വാട്സാപ്പിനെ തകർക്കാൻ ലക്ഷ്യമിട്ട് പുതിയ മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്. പതഞ്ജലിയാണ് കിംഭോ എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബുധനാഴ്ച മുതൽ ആപ്പ് പ്രവർത്തനം ആരംഭിച്ചുവെന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ ‍‍‍ഡൗൺലോഡ് സൗകര്യം ലഭ്യമാണെന്നുമാണ് എഎൻഐ അറിയിക്കുന്നത്. 

കിംഭോ ആപ്പ് ഇന്ത്യയുടെ സ്വദേശി ആപ്പ് എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് പതഞ്ജലി വക്താവ് എസ് കെ തിജർവാല ട്വീറ്റ് ചെയ്തത്.സ്വകാര്യ, ഗ്രൂപ്പ് ചാറ്റ്. സൗജന്യ വോയിസ്, വീഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ മെസേജുകൾ, വിഡിയോ, സ്റ്റിക്കർ, ലൊക്കേഷൻ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ആപ്പിൽ ലഭ്യമാകുക. ആവശ്യമില്ലാത്ത മെസേജുകളും കോണ്ടാക്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

കഴിഞ്ഞയാഴ്ച ബിഎസ്എൻഎല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിംകാർഡ് രാംദേവ് ഇറക്കിയിരുന്നു. 144 രൂപയ്ക്ക് റീചാർജ്ജ് ചെയ്താൽ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാൻ കഴിയുന്ന സിം കാർഡാണ് പുറത്തിറക്കിയത്, ഇതോടൊപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാർഡുകൾ‌ ബിഎസ്എൻഎൽ ഓഫീസുകൾ വഴി പതഞ്ജലി ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ലഭിക്കുക

MORE IN INDIA
SHOW MORE