അമ്മയുമായി രാഹുല്‍ വിദേശത്ത്; പോണ പോക്കില്‍ ബിജെപിക്കൊരു കൊട്ട്

rahul-sonia-t
SHARE

അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ വൈദ്യ പരിശോധനയ്ക്കായി വിദേശ സന്ദര്‍ശനത്തിന് പോകുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ വര്‍ഷവും നടത്തുന്ന യാത്രയാണിതെന്നും ഉടന്‍ മടങ്ങി വരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സോണിയ ദീര്‍ഘകാലം വിദേശത്ത് തങ്ങുമെന്നും രാഹുല്‍ ഒരാഴ്ചയക്ക് ശേഷം മടങ്ങി വരുമെന്നുമാണ് വിവരം. ഇന്നലെ രാത്രിയോടെ ഇരുവരും വിദേശത്തേക്ക് പോയി. എന്നാല്‍ എവിടേക്കാണ് പോകുകയെന്ന് സൂചന നല്‍കിയിട്ടില്ല. 

'സോണിയ ജിയുടെ എല്ലാ വര്‍ഷവും നടത്തുന്ന വൈദ്യ പരിശോധനയ്ക്കായി  താന്‍ കുറച്ചു ദിവസത്തേക്ക് ഇന്ത്യക്ക് പുറത്തായിരിക്കും. ബിജെപിയുടെ സാമൂഹിക മാധ്യമ ട്രോള്‍ ആര്‍മിയിലെ സൂഹൃത്തുക്കളോട്: നിങ്ങള്‍ കൂടുതല്‍ തലപുകയ്ക്കണ്ട...ഞാന്‍ ഉടനെ തിരികെ വരും' ഇതായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യം കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അധികാരമേറ്റെങ്കിലും മറ്റ് മന്ത്രിമാരെയും വകുപ്പുകളും ഒന്നും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തും ചില പുതിയ നിയമനങ്ങള്‍ നടക്കാനുണ്ട്. ഇതെല്ലാം ഇനി രാഹുല്‍ മടങ്ങിയെത്തയിട്ടേ തീരുമാനമാകൂ .എന്നാല്‍ ജൂണ്‍ ആറിന് മധ്യപ്രദേശിലെ മന്‍ഡ്സോറില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

MORE IN INDIA
SHOW MORE