തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനി സ്ഥിരമായി അടച്ചുപൂട്ടണമെന്ന ആവശ്യം മന്ത്രി തള്ളി

thoothukudy
SHARE

തുത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി സ്ഥിരമായി അടച്ചുപൂട്ടുമെന്ന്  എഴുതിത്തരണമെന്ന സമരക്കാരുടെ ആവശ്യം മന്ത്രി കടമ്പൂര്‍ രാജു നിരാകരിച്ചു.  ഒറ്റയ്ക്കെടുക്കാവുന്ന തീരുമാനമല്ലെ    ന്ന് സ്ഥലം സന്ദര്‍ശിച്ച കടമ്പൂര്‍ രാജു പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. വെടിവയ്പിന് ശേഷം ആദ്യമായാണ് ഒരു മന്ത്രി തുത്തുക്കുടി സന്ദര്‍ശിക്കുന്നത്. 

പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ തുത്തുക്കുടി വെടിവയ്പ് നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഒരു മന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിസിറ്റി വകുപ്പ് മന്ത്രി കടമ്പൂര്‍ രാജുവിനെ ചോദ്യശരങ്ങളുമായാണ് സമരക്കാര്‍ നേരിട്ടത്. 

പല ചോദ്യങ്ങള്‍ക്കും ഉത്തരം മുട്ടിയ മന്ത്രി പരുക്കേറ്റ ചിലരെ മാത്രം കണ്ട് മടങ്ങി.പുതുതായി ചുമതലയേറ്റ കലക്ടര്‍ സന്ദീപ് നന്ദൂരിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പത്തില്‍ നിന്ന് ഇരുപത് ലക്ഷമാക്കി ഉയര്‍ത്തി. ഇന്ന് രാവിലെവരെയുണ്ടായിരുന്ന നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  നാളെ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം തുത്തുക്കുടി സന്ദര്‍ശിക്കും

MORE IN INDIA
SHOW MORE