'ഇത് രാജ്യത്തിന് മാതൃക'; ഈ ചായക്കടക്കാരനെ ചേര്‍ത്തുപിടിച്ച് മോദി

modi-tea-maker
SHARE

നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ചായക്കടക്കാരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പരിപാടി മന്‍ കി ബാത്തിനിടെയായിരുന്നു മോദിയുടെ പ്രശംസ. 

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഒഡീഷയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോദി പ്രകാശ് റാവുവിനെ നേരിട്ട് പരിചയപ്പെടുന്നത്. വരുമാനത്തിന്‍റെ പകുതിയും നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരിക്കുകയാണിയാള്‍. പ്രകാശ് റാവുവിനെക്കുറിച്ച് മോദി പറയുന്നത് ഇങ്ങനെ:

''ചേരികളില്‍ താമസിക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്കായി പ്രകാശ് റാവു, 'ആശാ ആശ്വാസന്‍' എന്ന പേരില്‍ ഒരു സ്കൂള്‍ തുടങ്ങിയിട്ടുണ്ട്. സ്കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം എന്നീ ചെലവുകളെല്ലാം വഹിക്കുന്നത് ഇയാള്‍ തന്നെയാണ്. സമൂഹത്തിനും രാജ്യത്തിനുമെല്ലാം വലിയ മാതൃകയാണിയാള്‍''

കഴിഞ്ഞ 50 വര്‍ഷമായി ഒഡീഷയിലെ കട്ടക്കില്‍ ചായക്കട നടത്തുകയാണ് പ്രകാശ് റാവു. പ്രകാശ് റാവുവിനൊപ്പമുള്ള ചിത്രം മോദി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 

സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്ന രാജസ്ഥാനിലെ ശിഖറിലെ പെണ്‍കുട്ടികളെയും മോദി അഭിനന്ദിച്ചു. 

MORE IN INDIA
SHOW MORE