ഭർത്താവിന്റെ വെല്ലുവിളി; അനുഷ്കയുടെ മറുപടി നിമിഷങ്ങൾക്കുള്ളിൽ, വിഡിയോ

anushka-kohli
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ‌്‌ലിയുടെ ഫിറ്റ്നസ് ചലഞ്ചിന് നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകി ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്ക ശർമ. ചലഞ്ച് സ്വീകരിച്ച അനുഷ്ക ഒപ്പം ഒരു വിഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 

ജിമ്മിൽ ഭാരമുയർത്തുന്നതിന്റെ വിഡിയോയാണ് അനുഷ്ക പങ്കുവെച്ചത്. സ്ക്വാഷ് താരം ദീപിക പള്ളിക്കൽ, ബോളിവുഡ് താരം വരുൺ ധവാൻ എന്നിവരെയാണ് അനുഷ്ക ച‌ലഞ്ച് ചെയ്തിരിക്കുന്നത്. 

കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോർ ആണ് ഫിറ്റ്നെസ് ചലഞ്ചിന് തുടക്കം കുറിച്ചത്. വിരാട് കോഹ‌്‌ലിയെയും സൈന നെഹ്വാളിനെയും ഹൃത്വിക് റോഷനെയും മന്ത്രി വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച് സ്പൈഡർ പ്ലാങ്ക് ചെയ്യുന്ന വിഡിയോയാണ് കോഹ‌്‌ലി പങ്കുവെച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, മഹേന്ദ്രസിങ് ധോണി, അനുഷ്ക എന്നിവരെ ചലഞ്ച് ചെയ്യുകയും ചെയ്തു. ഇവരിൽ അനുഷ്ക മാത്രമാണ് ചലഞ്ച് സ്വീകരിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. ചലഞ്ച് സ്വീകരിച്ച മോദിയുടെ വിഡിയോക്കായി കാത്തിരിക്കുകയാണ് എല്ലാവരും. 

MORE IN INDIA
SHOW MORE