ബിജെപിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് പ്രവീൺ തൊഗാഡിയ

togadia-1
SHARE

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റെയും അധികാര തര്‍ക്കത്തെ പരിഹസിച്ച് വിഎച്ച്പി മുന്‍  ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ്  പ്രവിണ്‍ തൊഗാഡിയ. രാജ്യത്ത് സൈനികര്‍ മരിച്ച് വീഴുമ്പോള്‍ ഇരുവരും അധികാരത്തിന് വേണ്ടി തമ്മിലടിക്കുയാണ്. റംസാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ നിര്‍ത്തിവച്ച സൈനിക ഓപ്പറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാരംഭിക്കണമെന്നും പ്രവിണ്‍ തൊഗാഡിയ മനോരമ ന്യൂസിനോട് പറഞ്ഞു.

വി.എച്ച്.പിയില്‍ നിന്ന് പുറത്താണെങ്കിലും ഇന്ത്യ ഹെല്‍ത്ത് ലൈന്‍ അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് പ്രവിണ്‍ തൊഗാഡിയ. കര്‍ണാടകയിലേറ്റ പരാജയം ഇനി ബിജെപിയെ എങ്ങനെ ബാധിക്കും എന്ന  ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.ഞാന്‍ രാഷ്ട്രീയം പറയാന്‍ താല്‍പര്യപ്പെടുന്നില്ല. ഹിന്ദുക്കളുടെ ക്ഷേമത്തില്‍ മാത്രമാണ് താല്‍പര്യം. അതിര്‍ത്തിയില്‍ ആളുകള്‍ മരിക്കുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും അധികാര തര്‍ക്കത്തിലാണെന്നും തൊഗാഡിയ പറഞ്ഞു. അതിര്‍ത്തിയില്‍  റംസാന്‍ മാസത്തിലും  പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ക്ക് കുറവില്ല.വി.എച്ച്.പിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. ഹിന്ദുക്കളുടെ പുരോഗതിയാണ് ലക്ഷ്യമെന്നും തോഗാഡിയ വ്യക്തമാക്കി. വിവിധ ഹിന്ദു സംഘടനകള്‍ നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതും പ്രവിണ്‍ തൊഗാഡിയ ആണ്.

MORE IN INDIA
SHOW MORE