മധ്യപ്രദേശില്‍ വീണ്ടും ഗോരക്ഷാ കൊല; കൊല്ലപ്പെട്ട ആള്‍ക്കെതിരെയും കേസ്

riyaz
SHARE

പശുവിനെ കൊന്നെന്നാരോപിച്ച് മധ്യപ്രദേശില്‍ മധ്യവയസ്കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. പശുവിനെ കൊന്നെന്നും പശുവിറച്ചി കൈവശം വെച്ചെന്നും ആരോപിച്ച് ഗോസംരക്ഷകരെന്ന് കരുതുന്ന സംഘമാണ് റിയാസ് ഖാന് (45) എന്നയാളെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് ഷാക്കിലിനെ(35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പവന്‍ സിങ് ഗോണ്ട്, വിജയ് സിങ് ഗോണ്ട്, ഫൂല്‍ സിങ് ഗോണ്ട്, നാരായണ്‍ സിങ് ഗോണ്ട് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പ്രതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് ഗോസംരക്ഷണനിയമപ്രകാരം കൊല്ലപ്പെട്ട റിയാസിനും ചികിത്സയിലിരിക്കുന്ന ഷാക്കിലിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ െചയ്തു.

പശുവിനെ കൊന്നെന്ന ആരോപണം റിയാസിന്‍റെയും ഷാക്കിലിന്റെയും കുടുംബങ്ങള്‍ നിഷേധിച്ചു. സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

MORE IN INDIA
SHOW MORE