രാജി വയ്ക്കൂ; രാവിലെ തന്നെ പാര്‍ട്ടി യെഡിയൂരപ്പയോട് പറഞ്ഞു: ലക്ഷ്യമെന്ത്..?

modi-ydp-shah
SHARE

നടന്നത് ചരിത്രമാണ്. വിശ്വാസവോട്ടെണ്ണൽ നടക്കും മുന്‍പേ വാജ്പേയിയാണ് പാര്‍ലമെൻറിൽ നിന്ന് ഇത്തരത്തിൽ രാജി വെച്ച് ഇറങ്ങിപ്പോയത്. തീരുമാനം രാവിലെ തന്നെ എടുത്തിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തെ അലട്ടിയിരുന്നതായും ധാർമ്മിക പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്നു രാവിലെ ഈ സന്ദേശം യെഡിയൂരപ്പയെ അറിയിച്ചതായും റിപ്പോർ‌ട്ടുണ്ട്. 

അക്കങ്ങളുടെ കളിയായിരുന്നു നടന്നത്. ബിജെപിക്ക് 104 എംഎല്‍എമാർ.  ഒരു സ്വതന്ത്രൻ കൂടി ഒപ്പം ചേര്‍ന്നപ്പോൾ ബിജെപിയുടെ അംഗബലം 105. അധികാരത്തിലേറാൻ പിന്നെ ബിജെപിക്ക് വേണ്ടിയിരുന്നത് ആറ് എംഎൽഎമാരുടെ പിന്തുണ. കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനുണ്ടായിരുന്നത് 116 പരുടെ പിന്തുണ. കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 111 വോട്ടുകൾ. 12 എംഎൽമാർ സഭയിൽ ഹാജരാകാതിരുന്നെങ്കിൽ 105 എന്ന സഖ്യ കൈവശം വെച്ചു തന്നെ ബിജെപിക്ക് അധികാരത്തിലേറാമായിരുന്നു. 

എന്നാൽ അതിരു കടക്കേണ്ടെന്ന അറിയിപ്പ് രാവിലെ തന്നെ സംസ്ഥാന ബിജെപി നേതൃത്വത്തിന് ലഭിച്ചു. രാവിലെ തന്നെ രാജിക്കത്ത് തയ്യാറാക്കി വെച്ചതായും റിപ്പോർട്ടുകൾ വന്നു. 

എന്നാൽ തീരുമാനം അറിയിക്കാൻ യെഡിയൂരപ്പ വൈകുന്നേരം വരെ കാത്തു. സഭയിലെത്തി വിങ്ങിയും വിതുമ്പിയും പ്രസംഗം നടത്തി. പ്രസംഗത്തിലുടനീളം സ്വയം വിശുദ്ധീകരിച്ചുകൊണ്ടുള്ള പരാമർശങ്ങൾ. ഒടുവിൽ വിശ്വാസവോട്ടെടുപ്പിന് ഇല്ലെന്നറിയിച്ച് രാജി പ്രഖ്യാപനം. ഇരയെന്ന പരിവേഷം ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചു തൊടുത്ത അസ്ത്രമാണെന്നും വിലയിരുത്തലുകളുണ്ട്.

MORE IN INDIA
SHOW MORE