കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നീക്കം സജീവം

RJD
SHARE

സുപ്രീംകോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയനീക്കങ്ങള്‍ സജീവമായി. ഗോവയിലും ബീഹാറിലും മണിപ്പൂരിലും പ്രതിപക്ഷ കക്ഷികള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബിഹാറില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി.

ഏറ്റവും വലിയ ഒറ്റകക്ഷിയെ മറികടന്ന്, തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ഉണ്ടാക്കിയ സഖ്യസര്‍ക്കാരുകളെ പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. കൂടുതല്‍ സീറ്റുള്ള കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് നിവേദനം സമര്‍പ്പിച്ചു.

ഗോവയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം.ജി.പി, ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ നീക്കം നിര്‍ണായകമാകും. മണിപ്പൂരിലും സഖ്യകക്ഷികളുമായുള്ള ബി.ജെ.പിയുടെ ബന്ധം അത്രസുഖകരമല്ല. നാല് അംഗങ്ങള്‍ വീതമുള്ള എന്‍.പി.പിയോ എന്‍.പി.എഫോ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ താഴെവീഴും. ജെ.ഡി.യുവില്‍ അഭ്യന്തര കലാപം രൂക്ഷമായാല്‍ ബിഹാറില്‍ പത്ത് സീറ്റിന്‍റെ മാത്രം മേല്‍ക്കോയ്മയുള്ള നിതീഷ്കുമാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. 

MORE IN INDIA
SHOW MORE