എംഎല്‍എമാര്‍ കൈവിടരുത്, മൊബൈല്‍ റെക്കോര്‍ഡിങ്ങ് ആപ്പ് സജ്ജമാക്കി കോണ്‍ഗ്രസ്, ഉറച്ചുതന്നെ...

karnataka-congress-mla
SHARE

എംഎല്‍‌എമാരെ സുരക്ഷിത താവളത്തിലെത്തിച്ചെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല കോണ്‍ഗ്രസിന്‌. എന്നാലവര്‍‌ തട‌ലവിലാണെന്ന തോന്നല്‍ ഉണ്ടാകാനും പാടില്ല. എംഎല്‍മാര്‍ക്ക് മൊബൈല്‍ ഉപയോഗിക്കാം. എന്നാല്‍ ഒരു നിബന്ധനയുണ്ട്. കുതിരക്കച്ചവടം തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ച ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. 

എംഎല്‍മാരുടെ ഫോണിലേക്കെത്തുന്ന എല്ലാ സന്ദേശങ്ങളും കോളുകളും ഈ ആപ്പ് റെക്കോര്‍ഡ് ചെയ്യും. ഇവ പാര്‍ട്ടി നേതൃത്വത്തിന് തത്സമയം ലഭിക്കുകയും ചെയ്യും. വന്‍തുക വാഗ്ദാനം ചെയ്ത് തങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപണമുന്നയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം. മുന്‍‌പ് സമാനമായ സാഹചര്യങ്ങളില്‍ എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലാക്കിയപ്പോളൊക്കെ മൊബൈല്‍ ഫോണും വാങ്ങിവെച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നീക്കം ആദ്യമായാണ്. 

അതേസമയം ബിജെപിക്ക് ഇനിയുള്ള മണിക്കൂറുകള്‍ അഗ്നിപരീക്ഷയുടേതാണ്. നാളെ നാലുമണി വരെയാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍‌ സുപ്രീംകോടതി അനുവദിച്ചിട്ടുള്ള സമയം. അതിനിടെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ‌മാര്‍ കളം മാറിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബെംഗളൂരുവില്‍ നിന്ന് മാറ്റിപ്പാര്‍‌പ്പിച്ച എംഎല്‍‌എമാരില്‍‌ ഇവര്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

MORE IN INDIA
SHOW MORE