കര്‍ണാടകയില്‍ ബിജെപി കോണ്‍ഗ്രസ് പോര് മുറുകുന്നു

karnataka-bjp-congress-t
SHARE

കര്‍ണാടകയില്‍ ബി.എസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായതോടെ ബിജെപി കോണ്‍ഗ്രസ് പോര് മുറുകുകയാണ്. കൊലക്കേസ് പ്രതി ആദ്യമായി ദേശീയ പാര്‍ട്ടി അധ്യക്ഷനായെന്ന് അമിത് ഷായെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസിനെ സര്‍ക്കാരുണ്ടാക്കാന്‍ സമീപിച്ചപ്പോഴാണ് ജനാധിപത്യം കൊല്ലപ്പെട്ടതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷാ പ്രതികരിച്ചു. 

ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ അഭിമാന പ്രശ്നമായിരുന്ന കര്‍ണാടക ഭരണം തല്‍ക്കാലത്തേയ്ക്ക് ബി.എസ് യെഡിയൂരപ്പയുടെ കൈകളായതോടെ ഇരുപാര്‍ട്ടികളും അതിരൂരക്ഷമായ വിമര്‍ശങ്ങളുന്നയിച്ചാണ് കൊമ്പുകോര്‍ക്കുന്നത്. ബിജെപി രാജ്യം മുഴുവന്‍ ഭയാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നീട് ഇത് മുതലെടുക്കുയും ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജഡ്ജ്മാര്‍ മുതല്‍ ബിജെപി നേതാക്കള്‍വരെ ഭയത്തിന്‍റെ പിടിയിലാണ്. 

കര്‍ണാടകയില്‍ ഗവര്‍ണര്‍ ജനാധിപത്യം കശാപ്പുചെയ്തുവെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി പ്രതികരിച്ചു. 

കോണ്‍ഗ്രസിന്‍റെ നിലപാടാണ് അവസരവാദപരമെന്ന് അമിത് ഷാ മറുപടി നല്‍കി. ഭൂരിപക്ഷം തെളിയിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയുമാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കേണ്ടത് ഇവര്‍ക്കെതിരെയാണെന്നും അനന്ത് കുമാര്‍ പറഞ്ഞു.

MORE IN INDIA
SHOW MORE