മലേഷ്യയുടെ മഹാതീര്‍

lk-mahathir-t
SHARE

തൊണ്ണൂറ്റി രണ്ടു വയസുള്ള മഹാതീർ മുഹമ്മദിനെ മലേഷ്യന്‍ ജനത പ്രധാനമന്ത്രിയാക്കിയത് എന്തുകൊണ്ട് ? ഭരണക്കാരുടെ അഴിമതിയില്‍ പൊറുതിമുട്ടിയതു തന്നെ കാരണം. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തി എന്ന റെക്കോർഡ് ഇതോടെ മഹാതിറീന് സ്വന്തമായി.    സ്ഥാനമൊഴി‍ഞ്ഞ  പ്രധാനമന്ത്രി നജീബ് റസാഖും  കൂട്ടരും  ഏതാണ്ട്    450 കോടി ഡോളറാണ് അടിച്ചു മാറ്റിയത്.

വര്‍ഷം മലേഷ്യ  ഭരിച്ച മഹാതീർ മുഹമ്മദ്  ഇങ്ങനെയൊരു മടങ്ങിവരവ് വേണ്ടി വരുമെന്ന് ഒരുപക്ഷെ കരുതുിയിരിക്കില്ല. പിന്‍ഗാമികളുടെ കയ്യിലിരിപ്പുകൊണ്ടാണ് തൊണ്ണൂററിരണ്ടാം വയസില്‍ ജനം രാജ്യഭരണം   ആധുനികെ മലേഷ്യയുടെ പിതാവിന്‍റെ കൈകളി്ല്‍ തിരികെ ഏല്‍പ്പിച്ചത്.  ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയ 1957 ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഭരണമാറ്റം ഉണ്ടാവുന്നത്.1957 മുതൽ 1970 വരെ ഉംനോ അഥവാ യുണൈറ്റഡ് മലയ നാഷണല്‍ ഒാര്‍ഗനൈസേഷന്‍  രാജ്യം  ഭരിച്ചു. 1970ൽ  ഉംനോയുടെ നേതൃത്വത്തിൽ ഒരുഡസനിലേറെ കക്ഷികൾ ഉൾക്കൊള്ളുന്ന സഖ്യമായ ബാരിസാൻ നാഷനൽ  രൂപീകരിച്ചു. അന്നുമുതല്‍ ബാരിസാന് തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഉണ്ടായിട്ടില്ല.  1981ല്‍ മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.          

2003 വരെ അധികാരത്തി്ലവ്‍ തുടര്‍ന്ന അദ്ദേഹം ആ വര്‍ഷം  സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. അബ്ദുള്ള അഹമമദ് ബദാവിയുടെ ഉൗഴമായിരുന്നു അടുത്തത്. പക്ഷെ ബദാവി ഭരണത്തില്‍ അസംതൃപ്തനായ മഹാതീര്‍ അദ്ദേഹത്തെ പുറത്താക്കി തന്‍റെ   അടുത്ത അനുയായി   നജീബ് റസാഖിനെതിരെ  പ്രധാനമന്ത്രിയാക്കി . തന്‍റെ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനമെന്നാണ് അതെക്കുറിച്ച് മഹാതിര്‍ മുഹമ്മദ് പിന്നീട് പറഞ്ഞത്. SOT നജീബ്  റസാഖിനെതിരെ  ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് മലേഷ്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റിയത്. മലേഷ്യയുടെ  സമഗ്രവികസനം ലക്ഷ്യമിട്ടു 2009ൽ രൂപവത്കരിച്ച വൺ മലേഷ്യ ഡവലപ്‌മെന്റ് ബർഹാദിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്. 

ഇതിൽനിന്നു 450 കോടി ഡോളർ നജീബ് റസാഖിന്റെ സ്വന്തക്കാർ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.  ക്വലാലംപൂരിനെ ഫിനാന്‍ഷ്യല്‍ ഹബായി വളര്‍ത്തുകയായിരുന്നു വണ്‍ മലേഷ്യ ഡവലപ്മെന്ഡറ് ബര്‍ഹാദിന്‍റെ ലക്ഷ്യം. 2015ലാണ് പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവന്നത് . നജീബ് റസാക്കിന്റെ അക്കൗണ്ടിൽ 70 കോടി ഡോളർ ഏതോ അജ്ഞാത കേന്ദ്രത്തിൽനിന്നു നിക്ഷേപിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതാണ് അഴിമതി ആരോപണങ്ങൾക്കു വഴിതെളിച്ചത്. . റസാഖും  മറ്റും വാങ്ങിക്കൂട്ടിയ സ്വത്തുവകകളിൽനിന്നു 170 കോടി ഡോളർ തിരിച്ചുപിടിക്കാനുള്ള നടപടികൾ യുഎസ് ആരംഭിച്ചു. ചരക്കുസേവന നികുതി ഏര്‍പ്പെടുത്ത കൂടി ചെയ്തതോടെ റസാക്കിന്‍റെ ജനപ്രീതി പൂര്‍ണമായും ഇടിഞ്ഞു. ഇതോടെ താന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് മഹാതിര്‍ മുഹമ്മദ് പ്രഖ്യാപിച്ചു. ഉംനോ വിട്ട    അദ്ദേഹം  പ്രതിപക്ഷമായ   പകാതൻ ഹാരപനിന്റെ  ഭാഗമായി.  ഒരിക്കല്‍  തന്‍റെ  മുഖ്യശത്രുവായിരുന്ന  അന്‍വര്‍ ഇബ്രാഹിമിന്‍റെ കൈപിടിച്ചാണ് റസാഖിനെ തോല്‍പിക്കാന്‍ അദ്ദേഹം കളത്തിലിറങ്ങിയത്. മഹാതീറിന്റെ ഉപപ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ അൻവർ ഇബ്രാഹിം 1998 മുതൽ 2004 വരെ പീഡനക്കേസിൽ ജയിലിലായിരുന്നു. മഹാതിറിന്‍റെ മടങ്ങി വരവ് വെറുതെയായില്ല.  222 അംഗങ്ങളുള്ള പാർലമെന്റിൽ പതാകൻ ഹാരപൻ പാർട്ടി സഖ്യം 113 സീറ്റ് നേടിയപ്പോൾ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി നജീബ് റസാഖിന്റെ പാർട്ടി 79 സീറ്റിലൊതുങ്ങി. അൻവർ ഇബാഹിമിന്റെ ഭാര്യയും പീപ്പിൾസ് ജസ്റ്റിസ് പാർട്ടി അധ്യക്ഷയുമായ വാൻ അസീസാ വാൻ ഇസ്മായീല്‍ ആണ് ഉപപ്രധാനമന്ത്രി. 

മഹാതീര്‍ മുഹമ്മദിന്‍റെ തിരിച്ചുവരവ് മലേഷ്യയെ അഴിമതി മുക്തമാക്കുമോയെന്ന് കാത്തിരുന്ന് കാണാം. രാജ്യത്തിന് നഷ്ടമായ വന്‍ തുക തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്.  മഹാതീറിന്‍റെ  മടങ്ങിവരവ് ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളുണ്ട്. 22 വര്‍ഷത്തെ തന്‍റെ ഭരണകാലത്തെ ഏകാധിപത്യ ചെയ്തികള്‍ക്ക് അദ്ദേഹം മാപ്പു പറഞ്ഞിട്ടില്ല. ഇപ്പോള്‍ കൈപിടിച്ചിരിക്കുന്ന അന്‍വര്‍ ഇബ്രാഹിമിനോടടക്കം താന്‍ ചെയ്തത് ശരിയാണോയെന്ന് മഹാതീര്‍ വ്യക്തമാക്കേണ്ടതുണ്ട്. 

ബ്രിട്ടിഷ് മലബാറില്‍ നിന്ന് മലയായിലേക്ക് പോയ ഇസ്കന്ദര്‍ കുട്ടിയുടെയും മലയാക്കാരി താംപ്വാന്‍റെയും പുത്രന്‍, ഡോ.  മഹാതിര്‍ മുഹമ്മദ്. മലയാളി വേരുകള്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്‍റെ മലേഷ്യന്‍ സ്വത്വത്തെ ചോദ്യം ചെയ്തു എതിരാളികള്‍.  മലേഷ്യന്‍ ദേശീയത ഉറക്കെ പ്രഖ്യാപിച്ച് അതിനെ നേരിട്ടു ഡോ.മഹാതിര്‍ മുഹമ്മദ്.   മികച്ച പ്രാസംഗികനായ മഹാതീർ 21–ാം വയസ്സിലാണ് ഉംനോ പാർട്ടിയിൽ ചേർന്നത്. പിന്നെ ഏഴു വർഷം മെഡിക്കൽ പ്രക്ടീസ്. 1969ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാതിര്‍ 1969ല്‍ പരാജയപ്പെടട്തിന് കാരണം അമിതദേശീയവാദമായിരുന്നു. ചൈനക്കാരുടെ വോട്ടുകള്‍ വേണ്ടെന്ന് പറഞ്ഞതാണ് തിരിച്ചടിയായത്. 1969ലെ വംശീയകലാപകാലത്ത് ചൈനീസ് വിരുദ്ധതയില്‍ ഉൗന്നിയ കത്ത് പ്രധാനമന്ത്രിക്ക് എഴുതിയതിനെത്തുടര്‍ന്ന് പാര്‍ട്ടി മഹാതീറിനെ പുറത്താക്കി. തിരിച്ചെത്തിയ  അദ്ദേഹം  1974ൽ വീണ്ടും പാർലമെന്റംഗവും തുടർന്നു വിദ്യാഭ്യാസ മന്ത്രിയുമായി.  1981ല്‍     പ്രധാനമന്ത്രിപദത്തില്‍. ആധുനിക മലേഷ്യയുടെ പിതാവെന്നാണ് മഹാതീര്‍ അറിയപ്പെടുന്നത്. ത്വരിത ഗതിയിലുള്ള ആധുനികവല്‍ക്കരണം വഴി മലേഷ്യയുടെ മുഖം മാറ്റിയത് അദ്ദേഹമാണെന്നതില്‍ തര്‍ക്കമില്ല. സാമ്പത്തിക മാന്ദ്യകാലത്തും, മലേഷ്യ മാത്രം ആശ്വാസത്തോടെ കഴിഞ്ഞത്  മഹാതിര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികളുടെ കരുത്തുമൂലമാണ്. ദക്ഷിണേഷ്യയിലെ കരുത്തരായ നേതാക്കളില്‍ ഒരാളായി മലേഷ്യന്‍ പ്രധാനമന്ത്രി. ഇതൊക്കൊണെങ്കിലും വിവാദങ്ങള്‍ മഹാതീറിന്‍റെ കൂടപ്പിറപ്പായിരുന്നു. രാജാവിന്‍റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയതായിരുന്നു ഇതില്‍ പ്രധാനം. ഉംനോയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെ സുപ്രീംകോടതി തലവനെയു ംമൂന്ന് ജഡ്്ജിമാരെയും പുറത്താക്കി മഹാതീര്‍ മുഹമ്മദ്.  

പ്രധാനമന്ത്രിയുടെ ഏകാധിപത്യപ്രവണതകള്‍ ചോദ്യം ചെയ്തതിന് ഡപ്യൂട്ടി പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ  മഹാതിര്‍ പീഡനക്കുറ്റം ചുമത്തി ജയിലിലടച്ചു. അധികാരം നിലനിര്‍ത്താന്‍ മതത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍  ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമായിരുന്നു മഹാതിരിസത്തിന്‍റെ മുഖമുദ്ര. രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഇരയെന്ന് കരുതപ്പെടുന്ന അന്‍വര്‍ ഇബ്രാഹമിനെ സ്വതന്ത്രനാക്കാന്‍ മഹാതിര്‍ തയാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.  2004ല്‍ ജയില്‍ മോചിതനായ അനര്‍വറിന്‍റെ നേതൃത്വത്തില്‍  പ്രതിപക്ഷം     തിരഞ്ഞെചുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇതോടെ  അദ്ദേഹത്തിനെതിര രണ്ടാം ലൈംഗികാരോപണക്കേസും സജീവമായി. അഞ്ചു വർഷത്തെ തടവിനു വിധിക്കപ്പെട്ട് അൻവർ 2015ൽ ജയിലിലായി. .അന്‍വര്‍ ഇബ്രാഹിമിന്‍റെ ഭാര്യ വാൻ അസീസാ വാൻ ഇസ്മായീല്‍  ആഗ്രഹിക്കുന്നതുപോലെ സംഭവിച്ചാല്‍ മലേഷ്യയില്‍ മറ്റൊരു അധികാരകൈമാറ്റം കൂടി ഉടനുണ്ടാകും. 92കാരനായ മഹാതിര്‍ മുഹമ്മദ് അന്‍വര്‍ ഇബ്രാഹിമിന് തന്‍റെ കസേരസമ്മാനിക്കും. രണ്ട് ദശകം മുമ്പ് സംഭവിക്കേണ്ടിയിരുന്ന അധികാരകൈമാറ്റം. 

MORE IN INDIA
SHOW MORE