ടാഗോര്‍ നോബല്‍ സമ്മാനം തിരികെ നല്‍കി; അബദ്ധം വിളമ്പി വീണ്ടും ത്രിപുര മുഖ്യന്‍: വിഡിയോ

biplab-tagore
SHARE

കര്‍ണാടകയില്‍ ഭഗത് സിങ്ങിനെ തൊട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈപൊള്ളിയതിന് തൊട്ടുപിന്നാലെ വീണ്ടും വാര്‍ത്തകളിലേക്ക് ത്രിപുര മുഖ്യമന്ത്രിയുടെ രംഗപ്രവേശം. ഭീമാബദ്ധങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ വരെ അപ്രീതിക്ക് പാത്രമായ ബിപ്ലബ് ദേബ് ഇക്കുറി രവീന്ദ്രനാഥ ടാഗോറിനെയാണ് ‘പിടി’ കൂടിയത്. 

ബ്രിട്ടീഷ് ഭരണത്തില്‍ പ്രതിഷേധിച്ച് ടാഗോര്‍ നോബല്‍ സമ്മാനം തിരികെ നല്‍കിയെന്നാണ് ബിപ്ലബ് ദേവ് കണ്ടുപിടിച്ചത്. ഉദയ്പൂരില്‍ ടാഗോറിന്‍റെ ജന്മവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 1913ലാണ് കവിതയ്ക്ക് ടാഗോറിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. 1915ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഈ ആദരം ടാഗോര്‍ വേണ്ടെന്ന് വച്ചു. ഇതാകാം നോബല്‍ സമ്മാനം തിരികെ നല്‍കിയെന്ന വിചിത്രവാദത്തിലേക്ക് ബിപ്ലബ് ദേബിനെ എത്തിച്ചത്. 

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെന്ന് പറഞ്ഞാണ് ത്രിപുര മുഖ്യന്‍ ആദ്യം വിവാദത്തില്‍ ചാടിയത്. പിന്നാലെ ഡയാന ഹെയ്ഡന്‍ ഇന്ത്യന്‍‌ സൗന്ദര്യത്തിന്‍റെ പ്രതീകമല്ലെന്ന് വാദിച്ച് ഒടുവില്‍ മാപ്പ് പറയുന്നതില്‍ വരെ എത്തി. അതുകഴിഞ്ഞ് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസിലേക്ക് പോകേണ്ടതെന്നായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ വാദം. അബദ്ധങ്ങള്‍ നീണ്ടപ്പോള്‍ പ്രധാനമന്ത്രി വിളിച്ചുവരുത്തി ശാസിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. 

MORE IN INDIA
SHOW MORE