പിടികിട്ടാപ്പുള്ളിക്ക് തൊട്ടരികെ ‘വാണ്ടഡ്’ ചിത്രം പതിച്ചു; നാണംകെട്ട് യുപി പൊലീസ്

up-police
SHARE

പിടികിട്ടാപ്പുള്ളിയുടെ ചിത്രം അയാളുടെ മുന്നിൽ വച്ച് തന്നെ ഭിത്തിയിൽ പതിപ്പിക്കുന്ന പൊലീസുകാരൻ. ഗുലുമാൽ എന്ന ചിത്രത്തിലെ സുരാജിന്റെ കഥാപാത്രത്തിന്റെ കാര്യമല്ല, യുപി പൊലീസാണ് ഇത്തരമൊരു മണ്ടത്തരത്തിന്റെ പിന്നിൽ. സഹാറന്‍പുര്‍ പൊലീസ്, ഭീം ആര്‍മിയെന്ന ദലിത് സംഘടന ദേശീയ അധ്യക്ഷന്‍ വിനയ് രത്തനെ അറസ്റ്റ് ചെയുന്നതിന് വേണ്ടി അയാളുടെ വീട്ടിലെത്തിയത്. പിന്നീട്  പ്രതിയെക്കുറിച്ച്  അമ്മയോടും സഹോദരനോടും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു.  

ഇതിന് ശേഷം  പിടികിട്ടാപ്പുള്ളിയെ തേടിയുള്ള പോസ്റ്റര്‍ വീടിന്റെ ഭിത്തിയില്‍ പതിച്ച് പൊലീസ് സംഘം മടങ്ങുകയും ചെയ്തു. പക്ഷേ പിന്നീടാണ് പറ്റിയ അമളി പൊലീസ് തിരിച്ചറിയുന്നത്. സഹോദരൻ എന്നു കരുതി പൊലീസുകാർ സംസാരിച്ചത് തേടി വന്ന പിടികിട്ടാപ്പുള്ളിയോട് തന്നെയായിരുന്നു. പ്രതിയായ വിനയ് രത്തിന്റെ മുന്നിൽ വച്ചുതന്നെ പൊലീസുകാർ പിടികിട്ടാപ്പുള്ളിയുടെ പോസ്റ്റർ പതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസിന് നാണക്കേടായത്.

അബദ്ധം തിരിച്ചറിഞ്ഞ് പൊലീസ് തിരിച്ചെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. പ്രതിയെ തേടി പൊലീസ് എത്തിയപ്പോള്‍ ആദ്യം പുറത്തുവന്നത് വിനയിന്‍റെ അമ്മയായിരുന്നു. അവര്‍  ഇളയ മകനാണെന്നാണ് ഇയാളെ പൊലീസിന് പരിചയപ്പെടുത്തിയത്. പ്രതിയെ മുമ്പ് കണ്ടിട്ടില്ലാത്തതു കൊണ്ട് ആളെ മനസിലാക്കാന്‍ സാധിച്ചില്ലെന്നാണാണ് പൊലീസുകാർ പറയുന്നത്. വീട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതി പിന്നീട് കോടതിയിൽ ഹാജരായി

MORE IN INDIA
SHOW MORE