ഇംപീച്ച്മെന്‍റിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത; വിയോജിപ്പറിയിച്ച് മുതിർന്ന നേതാക്കൾ

sonia-rahul-manmohan
SHARE

ഉപരാഷ്ട്രപതിയുടെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ അഭിപ്രായഭിന്നത പ്രതിന്ധിയാകും. ഇംപീച്ച്മെന്‍റ് പ്രമേയം തള്ളാന്‍ ഉപരാഷ്ട്രപതിക്ക് അധികാരമില്ലെന്നാണ് ഔദ്യോഗിക നിലപാട്. എന്നാല്‍ മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കള്‍ മുന്‍നിലപാടില്‍ ഉറച്ചുനിന്നാല്‍ ഇംപീച്ച്മെന്‍റ് നീക്കം കോണ്‍ഗ്രസിന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും. 

ഇംപീച്ച്മെന്‍റ് നീക്കത്തില്‍ മുഖം തിരിച്ച മുതിര്‍ന്ന നേതാക്കളുടെ നിലാപാടണ് ഇനി അറിയേണ്ടത്. നോട്ടിസില്‍ ഒപ്പുവെയ്ക്കാതെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിയോജിപ്പ് പ്രകടമാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം രാഹുല്‍ ഗാന്ധി മുഖവിലയ്ക്കെടുത്താന്‍ ഒരുപക്ഷെ ഇംപീച്ച്മെന്‍റ് നീക്കം ഇവിടെ അസാനിച്ചേക്കും. വിജയിക്കില്ലെങ്കിലും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ചരിത്രപരമായ നീക്കത്തിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചതെന്നാണ് മറുഭാഗം വാദിക്കുന്നത്. 

ഏഴു പാര്‍ട്ടികളില്‍ നിന്നായി 64 എംപിമാരാണ് നോട്ടിസില്‍ ഒപ്പുവെച്ചത്. ഭരണഘടനാപരമായി നോട്ടിസ് തള്ളാന്‍ ഉപരാഷ്ട്രപതിക്ക് അധികാരമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയുടെ പ്രതികരണം. നോട്ടിസ് തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പ്രതികരിച്ചത്. ജുഡീഷ്യറിയെ രാഷ്ട്രീയആയുധമാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേറ്റ തിരിച്ചടിയായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രചാരണം. അതേസമയം നോട്ടിസില്‍ തീരുമാനമെടുക്കാന്‍ വൈകിയ ഉപരാഷ്ട്രപതിയുടെ നിലപാടിനെയും ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ വിമര്‍ശിക്കുന്നു.

MORE IN INDIA
SHOW MORE