ജസീക്ക ലാൽ വധത്തിലെ പ്രതിക്ക് മാപ്പുനല്‍കി സഹോദരി; ജയില്‍മോചിതനാകും

jessica
SHARE

ജസീക്ക ലാൽ വധക്കേസിലെ പ്രതിയെ നേരത്തെ വിട്ടയക്കുന്നതിൽ എതിർപ്പില്ലെന്ന് ജസീക്കയുടെ സഹോദരി സബ്രീന ലാൽ. പ്രതി മനുശർമ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയാണ്. മനു ശർമ ജയിലിൽ സേവന പ്രവർത്തനങ്ങള്‍ നടത്തുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. അയാൾ തെറ്റു ബോധ്യപ്പെട്ടതായി കരുതുന്നതായും സബ്രീന ലാൽ പറഞ്ഞു. മനുശർമ ഇനി ഭാര്യയോടൊപ്പം ജീവിക്കട്ടെ. അയാളോട് എനിക്കിപ്പോൾ വിരോധമില്ലെന്നും ഞാൻ അയാൾക്ക് മാപ്പുനൽകുന്നതായും സബ്രീന ജയില്‍ വെൽഫെയർ ഓഫീസർക്ക് അയച്ച കത്തിൽ പറയുന്നു. 

മനു ശർമയെ വിട്ടയക്കുന്നത് സംബന്ധിച്ച് ജയിൽ അധികൃതർ എഴുതിയ കത്തിനായിരുന്നു സബ്രീനയുടെ മറുപടി. സാമ്പത്തിക സഹായം ആവശ്യമുണ്ടോ എന്ന ജയിൽ അധികൃതരുടെ ചോദ്യത്തിന് തനിക്ക് ആവശ്യമില്ലെന്നും മറ്റുള്ളവർക്ക് നൽകണമെന്നും സബ്രീന മറുപടി നൽകി. വർഷങ്ങളായി തുറന്ന ജയിലിൽ കഴിയുന്ന മനു ശർമ തന്നെ നേരത്തേ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.1999 ഏപ്രിൽ 29 നു രാത്രിയിലാണ് ജസിക്കാ ലാൽ വെടിയേറ്റു മരിച്ചത്. മദ്യം വിളമ്പാൻ വിസമ്മതിച്ചതിന് കോൺഗ്രസ് നേതാവ് വിനോദ് ശർമ്മയുടെ മകൻ മനു ശർമ്മ നിറയൊഴിച്ചെന്നാണു കേസ്.

MORE IN INDIA
SHOW MORE