ഞെട്ടിച്ച് മോക്ഷേഷ്: നൂറു കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു

mokshesh-sheth
SHARE

ഇരുപത്തിനാല് വയസേ ഉളളു മോക്ഷേഷിന്. മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രൻ. നൂറു കോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് സന്യാസിയാകാനുളള മോക്ഷേഷിന്റെ തീരുമാനം ഞെട്ടലോടെയാണ് ലോകം കേട്ടത്. ചാർട്ടേഡ് അക്കൗണ്ട് കൂടിയായ മേക്ഷേഷ് കരീയറിലും ബിസിനസിലും ഉന്നതിയിൽ നിൽക്കുമ്പോഴാണ് സന്യാസം സ്വീകരിക്കുന്നത്. 

ചാർട്ടേഡ് അക്കൗണ്ടന്റ് ആയതിനുശേഷം കുടുംബത്തിനൊപ്പം ചേർന്നു ബിസിനസ്സിൽ പങ്കാളിയായിരുന്നു മോക്ഷേഷ്. പതിയെ ബിസിനസ് മടുപ്പിച്ചതോടെയാണ് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത്. ഇനി കരുണപ്രേം വിജയ് ജീ എന്ന പേരിലാകും അറിയപ്പെടുക. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ വച്ചാണ് സമ്പത്തെല്ലാം ഉപേക്ഷിച്ച് ജൈന സന്യാസിയാവാൻ തീരുമാനിച്ചുവെന്ന വിവരം മോക്ഷേഷ് പരസ്യമായി പ്രഖ്യാപിച്ചത്.

ഗുജറാത്ത് സ്വദേശികളായ മോക്ഷേഷിന്റെ കുടുംബം പിന്നീട് മുംബൈയിലേക്കു കുടിയേറുകയായിരുന്നു. ആദ്യശ്രമത്തോടെ തന്നെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് അച്ഛനൊപ്പം അലുമിനിയം ബിസിനസ് രംഗത്തു പ്രവർത്തിച്ചു വരികയായിരുന്നു.

മകന്റെ തീരുമാനത്തിൽ പൂർണതൃപ്തരാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. ആത്മീയ അന്വേഷണത്തിലാണ് മേക്ഷേഷെന്നും അവർ പ്രതികരിച്ചു. സാമ്പത്തികമായ അഭിവൃദ്ധിയിൽ മോക്ഷേഷിന്റെ സംഭാവന വളരെ വലുതാണെന്നും കുടുംബം പ്രതികരിച്ചു.

MORE IN INDIA
SHOW MORE