സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടര്‍ന്നേക്കും

yachuri
SHARE

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരുമെന്ന് ഉറപ്പായി. 80 വയസ്സു തികഞ്ഞ എസ്.രാമചന്ദ്രൻ പിള്ള പിബി യിൽ നിന്നും കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിയും. രാഷ്ട്രീയപ്രമേയ ഭേദഗതിയിലൂടെ പാർട്ടി കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയ യെച്ചൂരി രണ്ടാം വട്ടവും നേതൃസ്ഥാനത്തെത്തും. നിലവിലെ കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷം കാരാട്ടിനാണെങ്കിലും മറിച്ചൊരു തീരുമാനത്തിന് സാധ്യതയില്ല. മാത്രവുമല്ല മാറിയ സാഹചര്യത്തിൽ പുതിയ കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പിൽ യെച്ചൂരിയുടെ സ്വാധീനം പ്രകടമാവുകയും ചെയ്യും.

എൺപതു തികഞ്ഞ എസ്ആർപി മേൽ കമ്മറ്റികളിൽ നിന്ന് ഒഴിയുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്.പിണറായി പക്ഷത്തിന്റെ ഡൽഹിയിലെ നെടുംതൂണായ എസ്ആർപി, വിഎസിനെപ്പോലെ സിസിയിൽ പ്രത്യേക ക്ഷണിതാവാകുമോയെന്നു പാർട്ടി കോൺഗ്രസ് തീരുമാനിക്കും. പിബിയിൽനിന്ന് ഒഴിവാകാവുന്ന മറ്റൊരു മലയാളി സിഐടിയു മുൻ അധ്യക്ഷൻ എ.കെ.പത്മനാഭനാണ്. 

MORE IN INDIA
SHOW MORE