ബിജെപിയോട് നോ പറഞ്ഞ് ദ്രാവിഡും കുംബ്ലെയും; പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം പൊളിഞ്ഞു

kumble-dravid-new
SHARE

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് അരികിലെത്തിനില്‍ക്കവെ, മുൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിനെയും അനിൽ കുംബ്ലെയെയും പാർട്ടിയിലെത്തിക്കാനുള്ള ബിജെപി ശ്രമം തുടക്കത്തിലേ പൊളിഞ്ഞു. ബിജെപിയിൽ ചേരാൻ താൽപര്യമില്ലെന്ന് കര്‍ണാടക സ്വദേശികളായ ഇരുവരും അറിയിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണത്തിനെതിരെ രംഗത്തിറങ്ങാനാണ് ബിജെപി ഇവരെ സമീപിച്ചത്. യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായായിരുന്നു ഇത്. 

എന്നാല്‍, ചര്‍ച്ച തുടരുകയാണെന്നും അവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ ലോക്സഭാ, രാജ്യസഭാ സ്ഥാനാര്‍ഥികള്‍ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബിജെപി നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 12നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.  

MORE IN INDIA
SHOW MORE