പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ടിവിആർ ഷേണായിയുടെ സംസ്കാരം നാളെ

shenoyg
SHARE

ഇന്നലെ അന്തരിച്ച വിഖ്യാത പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായിയുടെ സംസ്കാരം നാളെ ഡല്‍ഹിയില്‍ നടക്കും. മൃതദേഹം കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന്  വൈകിട്ട് ഡല്‍ഹിയിലെത്തിക്കുന്ന മൃതദേഹം നാളെ കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കാല്‍നൂറ്റാണ്ടോളം മലയാള മനോരമയിൽ പ്രവർത്തിച്ച ഷേണായി അന്വേഷണാത്മക റിപ്പോർട്ടുകളിൽ ആഗ്രഗണ്യനായിരുന്നു.

അടിയന്തരവസ്ഥയ്ക്കു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ റയ്ബലിയിൽ ഇന്ദിരയുടെ പതനം ലോകം ആദ്യം അറിഞ്ഞത് മലയാള മനോരമായിലൂടെയായിരുന്നു. റേഡിയോ പോലും സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്തു ടി വി ആർ ഷേണായുടെ സൂപ്പർ സ്കൂപ്പായിരുന്നു അത്.  ദക്ഷിണേന്ത്യയിൽ വെന്നിക്കൊടി പാറിച്ച കോണ്ഗ്രെസിനെ ഉത്തരേന്ത്യയിലെ തകർച്ച റിപ്പോർട്ട് ചെയ്തതിനു  പിന്നാലെ മലയാളമാധ്യമരംഗത്തെ നിറസാന്നിധ്യമായി ഷേണായി മാറി. 1965ൽ മലയാള മനോരമായുടർ ഡൽഹി ബ്യുറോയിൽ ജോലി ആരംഭിച്ച ഷേണായി ബ്യുറോ ചീഫും ദി വീക്കിന്റെ എഡിറ്ററും ആയി സേവനം അനുഷ്ടിച്ചു. 1965ൽ കർണാടകത്തിൽ നവ വധുവാണ് കാസർഗോഡ് എന്ന മുദ്രാവാക്യം മാറ്റിമറിച്ചു ഔദ്യോഗിക പ്രഖ്യാപനം വരും മുന്നേ ഷേണായി മനോരമയിൽ ഇങ്ങനെ എഴുതി. ഒടുവിൽ കേന്ദ്രസർക്കാർ തീരുമാനിച്ചു കാസർഗോഡ് കേരളത്തിന് തന്നെ. അന്വഷനാത്മക പത്രപ്രവർത്ഥനത്തിനു തനതായ ശൈലിയിൽ പുതിയ ദിശാബോധം കൊണ്ടുവന്നെങ്കിലും തന്റെ വാർത്തകളിലെ ആധികരികതയ്ക്ക് ഒരു ശതമാനം പോലും കോട്ടം തട്ടാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. 1990ൽ മനോരമായോട് വിടപറഞ്ഞ ഷേണായി പിന്നീടുള്ള രണ്ടു വർഷം സൻഡേ മെയിലിൽ പ്രവർത്തിച്ചു. തുടർന്ന് സജീവ മധ്യമരംഗത്തോട് വിടപറഞ്ഞ ഷേണായി സ്വതന്ത്ര പത്രവർത്ഥനത്തിൽ ഡൽഹി കേന്ദ്രീകരിച്ച് കർമ്മനിരതനായി. നിരവധി പത്രങ്ങളിലും മാസികകളിലും വരികകളിലും സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ അടിസ്ഥമാക്കി ലേഖനങ്ങൾ എഴുതി. അഞ്ചു പതിറ്റാണ്ടോളം ഇന്ത്യൻ മാധ്യമ രംഗത്തെ നിര സാന്നിധ്യമായിരുന്ന ടി വി ആർ ഷേണായി 1941 ജൂണ് 10നു എറണാകുളം ജില്ലയിലെ ചെറായിലാണ് ജനിച്ചത്. മഹാരാജാസ് കോളജിലെ പഠന കാലത്താണ് മാധ്യമ രംഗത്തേക്ക് അദ്ദേഹം തിരിയുന്നത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ഷേണായി എതിർപനലിൽ മത്സരിച്ച സരോജാവുമായി പിന്നീട് പ്രണയത്തിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. എ കെ ആന്റണിയും ബാലചന്ദ്രൻ ചുള്ളിക്കാടും ഷേണായിയുടെ സഹായത്രിജരായിരുന്നു. ഇൻഡ്യൻ മാധ്യമ രംഗത്തയു നികത്താനാവാത്ത വിടവ് സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചിരിക്കുന്നത്.

MORE IN INDIA
SHOW MORE