‘വ്യാജ വാര്‍ത്തക്ക് എന്തിന് വാട്സാപ്പും ട്വിറ്ററും; മോദി ഉണ്ടല്ലോ..!’ കടന്നാക്രമിച്ച് ദിവ്യ

Modi-Divya
SHARE

‘ബിജെപിക്ക് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ എന്തിനാണ് സമൂഹമാധ്യമങ്ങൾ. വാട്സ്ആപ്പോ ട്വിറിന്റെയോ ആവശ്യമൊന്നുമില്ല, പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രം മതി. അദ്ദേഹം തന്നെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചോളും.’ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ മാണ്ഡ്യ മുന്‍ എം.പിയും ഒപ്പം സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ദിവ്യ സ്പന്ദന. 

കര്‍ണാട തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വ്യാജവാര്‍ത്തകൾ വൻതോതിൽ പ്രചരിപ്പിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു. ഇതിനെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. മോദിയെയും ട്രംപിനെയും പോലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് കഴിയുമെന്നും ദിവ്യസ്പന്ദന പറഞ്ഞു.

ibw-karnataka-t

ബിജെപിയുടെ വ്യാജപ്രചാരണങ്ങളും വ്യാജ വാർത്തകളുമാണ് കോൺഗ്രസ് ഇൗ തിരഞ്ഞെടുപ്പിൽ നേരിടുന്ന വലിയ വെല്ലുവിളി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി മന്‍മോഹന്‍ സിങ്ങിനെതിരെയും അഹമ്മദ് പട്ടേലിനെതിരെയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മന്‍മോഹന്‍ സിങ്ങിന് പാകിസ്ഥാനുമായി കൂട്ടുകെട്ടുണ്ടെന്നാണ് മോദി പ്രസംഗിച്ചതെന്നും ഒരടിസ്ഥാനവുമില്ലാതെയുള്ള ഇത്തരം വാർത്തകളാണ് പ്രധാനമന്ത്രി തന്നെ പറയുന്നത്– ദിവ്യ പറഞ്ഞു. 

കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി ദിവ്യ സ്പന്ദനയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. അമിത് ഷായുടെ നാക്കുപിഴയൊക്കെ കോൺഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ അനുകൂല പ്രചാരണത്തിന് ഈയടുത്ത് ഉപയോഗിച്ചിരുന്നു.

MORE IN INDIA
SHOW MORE