സൈഫിനെ കല്ല്യാണം കഴിച്ച കരീന പ്രതിഷേധിക്കേണ്ട..! ആക്രമണത്തിന് ചുട്ട മറുപടി

kareena-kapoor
SHARE

പ്രതിഷേധത്തിന് യോഗ്യതകൾ നിശ്ചയിച്ച ഒരുവിഭാഗം ബോളിവുഡ‍് അഭിനേത്രി കരീന കപൂറിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്ത്. കഠ്​വയിൽ ക്രൂര മാനഭംഗത്തിനിരായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി തേടി പോസ്റ്റിട്ട കരീന കപൂറിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശനവുമായെത്തിയത്. ഒരു മുസ്​ലിമിനെ വിവാഹം കഴിക്കുകയും മകന് തൈമൂർ എന്ന ക്രൂരനായ മുസ്‌‌ലിം ചക്രവർത്തിയുടെ പേരിടുകയും ചെയ്ത നിങ്ങൾക്ക് സ്വയം ലജ്ജ തോന്നണമെന്നാണ് ഹർഷവർധൻ എന്നയാൾ ട്വീറ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിലുയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നടക്കുന്ന ക്യാംപെയിനിലേക്ക് ബാനർ ഉയർത്തി നിൽക്കുന്ന ചിത്രമായിരുന്നു കരീന പോസ്റ്റ് ചെയ്തത്. ഇൗ ചിത്രത്തിന് താഴെയാണ് മുസ്​ലിമിനെ വിവാഹം കഴിച്ച കരീനക്ക് ഇതിനെതിരെ പറയാൻ യോഗ്യതയില്ലെന്ന വാദവുമായി ആളുകള്‍ രംഗത്തെത്തിയത്. കമന്റ് വിവാദമായതോടെ പ്രതികരണവുമായി താരങ്ങൾ രംഗത്തെത്തി. ബോളിവുഡ് താരം സ്വര ഭാസ്കർ ആണ് കരീനയെ പിന്തുണച്ച്  രംഗത്തെത്തിയത്. 

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങളെപ്പോലൊരാള്‍ ജീവിച്ചിരിക്കുന്നത് ഓര്‍ത്ത് നിങ്ങള്‍ക്ക് തന്നെ അപമാനം തോന്നണമെന്നും മാലിന്യം പുറന്തള്ളാന്‍ മാത്രമാണ് ദൈവം തന്ന തലച്ചോറ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും സ്വര രൂക്ഷമായി പ്രതികരിച്ചു. ഇത്തരം അസംബന്ധങ്ങള്‍ പരസ്യമായി പറയാന്‍ സൗകര്യം ഒരുക്കുന്ന ഭരണകൂടമാണ് ഇപ്പോൾ ഭരിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്കും ഒരുപോലെ നാണക്കേടാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.