അവിശ്വാസപ്രമേയം നേരിടാന്‍ ബിജെപി ഒരുങ്ങിയെന്ന് അമിത് ഷാ

amit-shah-t
SHARE

ലോക്സഭയില്‍ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയം നേരിടാന്‍ ബിജെപി ഒരുങ്ങിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന് കേവല ഭൂരിപക്ഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതിനിെട, എന്‍ഡിഎ വിട്ട ടിഡിപിയുടെ നിലപാട് ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് ചൂണ്ടിക്കാട്ടി അമിത് ഷാ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായ്ഡുവിന് കത്തെഴുതി. ബിജെപി കള്ളംപറയുകയാണ് ചന്ദ്രബാബുനായ്ഡു തിരിച്ചടിച്ചു.

വൈഎസ്ആര്‍ കോണ്‍ഗ്രസിനും ബിജെപി സഖ്യം ഉപേക്ഷിച്ച ടിഡിപിക്കും പിന്നാലെ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. എല്ലാ വിഷയങ്ങളും പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കിലും പ്രതിപക്ഷമാണ് തടസം നില്‍ക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഗുവാഹത്തിയിലായിരുന്നു പ്രതികരണം.

ടിഡിപിയുടെ അവിശ്വാസപ്രമേയ നീക്കങ്ങള്‍ക്കിടെയിലാണ് അമിത് ഷാ ചന്ദ്രബാബു നായ്ഡുവിന്  അപ്രതീക്ഷിതമായി കത്ത് അയച്ചത്. വികസന പ്രശ്നങ്ങളേക്കാള്‍ രാഷ്ട്രീയകാരണങ്ങള്‍കൊണ്ടാണോ ടിഡിപി മുന്നണിവിട്ടതെന്ന് അമിത് ഷാ ചോദിക്കുന്നു. ആന്ധ്രയുടെ വികസനത്തിന് ഒന്നിച്ച് നില്‍ക്കാമെന്നും അമിത് ഷാ പറയുന്നു. എന്നാല്‍ സഹകരിക്കാനിലെന്ന് കൃത്യമായി വ്യക്തമാക്കിയാണ് ചന്ദ്രബാബുനായ്ഡുവിന്‍റെ മറുപടി. ആന്ധ്രയ്ക്ക് നല്‍കിയ കേന്ദ്ര ഫണ്ട് ശരിയായി വിനിയോഗിച്ചില്ലെന്ന ബിജെപി ആരോപണം തന്‍റെ സര്‍ക്കാര്‍ കഴിവുകെട്ടതാണെന്ന് വരുത്താനുള്ള ശ്രമമാണെന്നും നായ്ഡുപ്രതികരിച്ചു.

MORE IN INDIA
SHOW MORE