മോദിക്ക് മുന്നില്‍ ആരാധനാമനസ്സുമായി കങ്കണ; രാഷ്ട്രീയത്തിലേക്കോ..?

narendra-modi-kangana-ranaut
SHARE

രാജ്യത്തെ സെലിബ്രിറ്റി മോദി ആരാധിക ഒടുവില്‍ തന്‍റെ ആരാധനാപാത്രത്തെ കണ്ടു. രാജ്യസ്നേഹമില്ലെങ്കില്‍ ബോയ്ഫ്രണ്ടിനെയും ഉപേക്ഷിക്കുമെന്ന് താരം

താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണെന്ന് തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെ മോദിയെ കങ്കണ റണാവത്ത് സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു. രാജ്യസ്നേഹമില്ലെന്ന് ബോധ്യപ്പെട്ടാൽ തന്റെ പുരുഷ സുഹൃത്തിനെ ഉപേക്ഷിക്കാൻ താൻ മടിക്കില്ലെന്ന താരത്തിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിക്കൊപ്പമാണ് കങ്കണ മോദിയെ കണ്ടത്. ഒരു ദേശീയമാധ്യമം സംഘടിപ്പിച്ച ചർച്ചയിലാണ് കങ്കണയുടെ മോദി സ്നേഹം പുറത്തായത്. മോദിയുടെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ചർച്ചയിൽ കങ്കണ അഭിപ്രായപ്പെട്ടു.

kangana-modi

താൻ മതത്തിൽ വിശ്വസിക്കുന്നില്ല. ദേശീയവാദിയാണ്. രാജ്യസ്നേഹിയല്ലാത്ത ഒരാളെ സ്നേഹിക്കാൻ ഒരിക്കലും തനിക്ക് കഴിയില്ലെന്നും കങ്കണ പറഞ്ഞു. ഒരു ചെറുപ്പക്കാരി എന്ന നിലയിൽ ജീവിതത്തിൽ മുന്നേറണമെങ്കിൽ മാത്യകാ വ്യക്തിത്വങ്ങൾ ആവശ്യമാണെന്നും ചായക്കടക്കാരനായ ഒരു പ്രധാനമന്ത്രിയാണ് നമുക്കുളളതെന്നും കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഇത് മോദിയുടെ വിജയമല്ല. ജനാധിപത്യത്തിന്റെ വിജയമാണ്– കങ്കണ അഭിപ്രായപ്പെട്ടു. മോദിയെ വാ തോരാതെ പുകഴ്ത്തിയതോടെ താരം രാഷ്ട്രീയത്തിൽ ഇറങ്ങിയേക്കുമന്ന ഊഹാപോഹങ്ങളും ശക്തമായിരുന്നു. ബോളിവുഡിലെ ചിലർ തങ്ങളുടെ ഇഷ്ടക്കാർക്ക് മാത്രം അവസരങ്ങൾ നൽകുകയാണെന്നും താരം ആരോപിച്ചിരുന്നു.

MORE IN INDIA
SHOW MORE