വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമന്നാവശ്യപ്പെട്ട് സംഘർഷം

delhi-police-students-1
SHARE

വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ജെ എൻ യു വിദ്യാർഥികളും പൊലീസും തെരുവിൽ ഏറ്റുമുട്ടി. അധ്യാപകൻ അതുൽ ജോഹ്രിയെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെ രണ്ടര മണിക്കൂർ നീണ്ടുനിന്ന സംഘർഷത്തിന് അയവു വന്നു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസിനെ ഡൽഹി വനിതാ കമ്മീഷനും രൂക്ഷമായി വിമർശിച്ചു.

സ്കൂൾ ഓഫ് ലൈഫ് സയൻസിലെ 9 വിദ്യാര്ഥിനികളാണ് അധ്യാപകൻ അതുൽ ജോരിക്കെതിരെ പരാതി നൽകിയത്. ക്ലാസ് എടുക്കുമ്പോൾ ലൈംഗിക ചുവയുള്ള സംസാരവും മോശമായ രീതിയിൽ ദേഹത്തു സ്പര്ശിക്കാറുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതി ലഭിച്ചെങ്കിലും ജെ എൻ യു അധികൃതരോ പൊലീസോ നടപടിയെടുക്കാൻ തയ്യാറാവത്തോടെയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്

വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച വിദ്യാർഥികളും പോലീസും തെരുവിൽ ഏറ്റുമുട്ടി.  കൂടുതൽ വിദ്യാർഥികൾ എത്തി വഴി തടയാൻ ശ്രമിച്ചതോടെ പോലീസ് ബലം പ്രയോഗിച്ചു. 

അധ്യാപകനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് അറിയിച്ചെങ്കിലും നടപടി എടുക്കുംവരെ പ്രതിഷേധം തുടരാനാണ് വിദ്യാര്ഥികളിടെ തീരുമാനം.

MORE IN INDIA
SHOW MORE