മുംബൈയിൽ ആദിവാസിവിഭാഗങ്ങള്‍ക്ക് സഹായമൊരുക്കി 'ഇന്ത്യൻ പ്രൈഡ് ഫൗണ്ടേഷൻ'

indian-pride-foundation-1
SHARE

മുംബൈനഗരത്തിന്‍റെ ഓരംപറ്റിജീവിക്കുന്ന ആദിവാസിവിഭാഗങ്ങള്‍ക്ക് സഹായമൊരുക്കുന്ന ഒരു സന്നദ്ധസംഘടനയുണ്ട്.  പുനലൂർസ്വദേശി ജോൺസൺ റാഫേലിൻറെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന 'ഇന്ത്യൻ പ്രൈഡ് ഫൗണ്ടേഷൻ'..  മുംബൈ ദഹിസറിന് സമീപത്തെ ആദിവാസികുടി കേന്ദ്രീകരിച്ച് കഴിഞ്ഞ എട്ടുവർഷമായി ഇവർ പ്രവർത്തിക്കുന്നു. മലകയറുകയാണ്, മാസത്തിലൊരിക്കലോ, രണ്ടാഴ്ചകൂടുമ്പോഴോ ഇതുപതിവാണ്. നഗരത്തിൽനിന്ന് അധികമകലെയല്ല. നൂറോളം കുടുംബങ്ങളുണ്ടിവിടെ, അതിൽപകുതിയും ആദിവാസികള്‍ .

കുട്ടികൾക്ക് പഠിക്കാൻ പുസ്തകം, പെൻസിൽ, പേന. കഴിക്കാൻ പലഹാരങ്ങൾ. മുതിർന്നവര്‍ക്കും വസ്ത്രങ്ങൾ. 'ഇന്ത്യൻ പ്രൈഡ് ഫൗണ്ടേഷൻ'റെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളുടെ പഠനമാണ് ഏറ്റെടുത്തുനടത്തുന്നത്. മുപ്പതുകുടുംബങ്ങൾക്ക് ഭക്ഷണം. മാതൃകയാകുന്ന പങ്കുവയ്ക്കലെന്ന ചിന്തയുംപ്രവൃത്തിയും കൂടുതൽവ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്.

MORE IN INDIA
SHOW MORE