പൂഞ്ചിൽ പാക് വെടിവയ്പ്: അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരുക്ക്

pak
SHARE

ജമ്മുകശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങള്‍ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകീട്ട് ആരംഭിച്ച ഷെല്ലാക്രമണം തുടരുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

വീടിന് മുകളില്‍ പതിച്ച മോര്‍ട്ടാര്‍ ഷെല്ലാണ് ചൗധരി മുഹമ്മദ് റംസാന്‍റെയും കുടുംബത്തിന്‍റെയും ജീവനെടുത്തത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് റംസാന്‍റെ രണ്ടു പെണ്‍കുട്ടികളെ രജോരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ ചികില്‍സയ്ക്കായി ഇവരെ ഉടന്‍ ജമ്മുവിലെ സൈനിക ആശുപത്രിയിലെത്തിക്കുമെന്നാണ് സൂചന. പൂഞ്ച് ജില്ലയില്‍ ബാലക്കോട്ട് സെക്ടറിലെ ദേവ്ത ധര്‍ ഗ്രാമത്തിലേക്ക് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ ഇന്ത്യ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്‍റെ പ്രകോപനം. പാക് അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാസീതാരാന്‍ ആവര്‍ത്തിച്ചു. ഈ വര്‍ഷം ഇതുവരെ മുന്നൂറിലധികം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

MORE IN BREAKING NEWS
SHOW MORE